ഷോപ്പിംഗ് കോംപ്ലക്സിൽ ഫണ്ട് വക മാറ്റി ചിലവാക്കിയത് വിജിലൻസിലും മുഖ്യമന്ത്രിക്കും പരാതി


തിരൂരങ്ങാടി : തിരൂരങ്ങാടി നഗരസഭയിലെ ഷോപ്പിംഗ് കോംപ്ലക്സിനായി നാലാം ഘട്ട ഫണ്ട് വകയിരുത്തിയിട്ടുള്ളത് മുൻസിപ്പാലിറ്റിക്ക് ലഭിച്ച സ്വരാജ് ഫണ്ട് ആയിരുന്നു ഫണ്ട് സർക്കാരിൽ നിന്നും ലഭിക്കാതെ തന്നെ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് നഗരസഭ ഉദ്യോഗസ്ഥന്മാരെ സ്വാധീനിച്ച് നഗരസഭയുടെ ഓൺഫണ്ട് വക മാറ്റി ചിലവാക്കുന്നതായി മുഖ്യമന്ത്രിക്കും വിജിലൻസിനും വിവരാവകാശ പ്രവർത്തകനായ അസ്‌ലം പെരുവള്ളൂർ, കെ പി ജാഫർ തങ്ങൾ എന്നിവർ പരാതി നൽകി.

  സ്വരാജ് ഫണ്ട് ഗവൺമെന്റിൽ നിന്നും ലഭ്യമായിട്ടില്ലാത്തതിനാൽ മുൻസിപ്പാലിറ്റി നിയമത്തിലെ 272 ലെ ഫണ്ട് മാനേജ്മെൻറ് ചട്ടങ്ങൾക്ക് വിരുദ്ധമായ ഗുരുതര ക്രമക്കേടാണ് നടത്തിയിരിക്കുന്നതെന്നും നിയമങ്ങളെ കാറ്റിൽ പറത്തി ഇലക്ഷൻ മുന്നിൽ കണ്ടുകൊണ്ടുള്ള നിയമ ലങ്കന പ്രവർത്തനങ്ങൾക്ക് കൂട്ടുനിന്ന കൂട്ടുനിന്ന ഉദ്യോഗസ്ഥന്മാർക്കെതിരെ നിയമ നടപടിയെടുക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.

Post a Comment

Thanks

أحدث أقدم