തിരൂരങ്ങാടി:ദേശീയപാതയിൽ കക്കാട് - തങ്ങൾ പടിയിൽ ഫൂട്ട് ഓവർ ബ്രിഡ്ജ് നിർമിക്കുന്നത് പരിഗണിക്കുന്നതിനും അടുത്ത ദിവസം സ്ഥലം പരിശോധിക്കുന്നതിനും ഡോ: എം. പി അബ്ദുസമദ് സമദാനിയുടെ അധ്യക്ഷതയിൽ പൂവൻ ചിന കെ .എൻ . ആർ. സി സൈറ്റിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു.
ഇത് സംബന്ധിച്ച് പ്രൊജക്ട് ഡയറക്ടർ പ്രവീൺ കുമാർ ഉറപ്പ് നൽകി. കക്കാട് യാത്രക്കാർക്ക് അനുയോജ്യമായ സ്ഥലത്ത് ഒരു ബസ് ഷെൽട്ടർ പരിഗണിക്കുന്നതിനും കക്കാട് നിലവിലുള്ള ബസ് ബേ പുനർനിർമിക്കുന്നതും പരിഗണിക്കും. കക്കാട് ജംഗ്ഷനിൽ ബ്യൂട്ടിഫിക്കേഷൻ ഭാഗമായി പുതിയ ലൈറ്റുകൾ സ്ഥാപിക്കും.പനമ്പുഴ കടവിൽ പൊളിച്ചിരുന്ന കടവ് പുനഃസ്ഥാപിക്കുന്നത് പരിഗണിക്കുന്നതിനും തീരുമാനിച്ചു. ചർച്ചയിൽ തിരൂരങ്ങാടി നഗരസഭ വികസന കാര്യ ചെയർമാൻ ഇഖ്ബാൽ കല്ലുങ്ങൽ, കൗൺസിലർമാരായ ആരിഫ വലിയാട്ട്, സുജിനി മുളമുക്കിൽ,
പ്രൊജക്ട് മാനേജർ രാമകൃഷ്ണറെഡ്ഢി, പ്രൊജക്ട് കൺസൾട്ടൻ്റ് ഷാജി,ലെയ്സൺ ഓഫീസർ പി പി അഷ്റഫ്, വിജയ്,
ഒ.ഷൗഖത്തലി, ഒ. ബഷീർ അഹമ്മദ്, അബ്ദുറഹിമാൻ കുട്ടി പോക്കാട്ട്, എം. കെ.ജൈസൽ, എം. പ്രസാദ് പങ്കെടുത്തു.
റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ

Post a Comment
Thanks