യുവാവിനെ കാട് വെട്ടുന്ന യന്ത്രം കൊണ്ട് കഴുത്തറുത്ത് കൊന്നു


മഞ്ചേരിയിൽ യുവാവിനെ ക്രൂരമായി കഴുത്തറുത്ത് കൊന്നു. ചാത്തങ്ങോട്ടുപുറം സ്വദേശി പ്രവീൺ(40) ആണ് മരിച്ചത്. ചാരങ്കാവ് സ്വദേശിയായ മൊയ്തീനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. കാടുവെട്ടുന്ന യന്ത്രം ഉപയോഗിച്ച് പ്രവീണിന്റെ കഴുത്തറക്കുകയായിരുന്നു.

ഇന്ന് രാവിലെ ഏഴരയോടെയാണ് സംഭവം. കാടുവെട്ട് തൊഴിലാളികളാണ് പ്രവീണും മൊയ്തീനും. രാവിലെ ഇരുവരും ഒരുമിച്ച് ബൈക്കിൽ ജോലിക്ക് പോകുകയായിരുന്നു. ഈ സമയത്താണ് ഇരുവരും തമ്മിൽ തർക്കമുണ്ടായത്. ഇതിന് പിന്നാലെ പ്രവീണിനെ മൊയ്‌തീൻ നടുറോഡിലിട്ട് കാടുവെട്ടുന്ന യന്ത്രം ഉപയോഗിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് വിവരം.


സംഭവ സ്ഥലത്തുതന്നെ പ്രവീൺ മരിച്ചു. പ്രദേശത്ത് രക്തം തളംകെട്ടിക്കിടക്കുകയാണ്. മഞ്ചേരി സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി.


ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും. പ്രവീണും മൊയ്‌തീനും തമ്മിൽ

നേരത്തേയും തർക്കവും

വൈരാഗ്യവുമുണ്ടായിരുന്നതായാണ് വിവരം.

Post a Comment

Thanks

Previous Post Next Post