സൗജന്യ സ്തനാർബുദ സെർവിക്കൽ കാൻസർ ക്യാമ്പ് നാളെ (ഞായർ ) എം.കെ. എച്ച്. ആശുപത്രിയിൽ

തിരുരങ്ങാടി: ലോക സ്തനാർബുദ കാൻസർ അവബോധ മാസാചരണത്തോടനുബന്ധിച്ച് തിരുരങ്ങാടി MKH ഹോസ്പിറ്റലിൻ്റെ നേതൃത്വത്തിൽ മെക് സെവൻ ഹെൽത്ത് ക്ലബ് തിരുരങ്ങാടിയുടെയും പി.സ്.എം.ഒ കോളേജ് അലുംനി അസോസിയേഷൻ്റെയും സഹകരണത്തോടെ  സ്ത്രീകൾക്ക് വേണ്ടി സൗജന്യ സ്തനാർബുദ & സെർവിക്കൽ കാൻസർ നിർണ്ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു.

നാളെ (26/10/25) ഞായർ രാവിലെ 7 മണി മുതൽ 10.30 am വരെ എം.കെ.ച്ച് ഹോസ്പിറ്റലിൽ വെച്ച് നടക്കുന്ന ക്യാമ്പിൽ വിദഗ്ധരായ ലേഡി സർജൻ, ഗൈനക്കോളജിസ്റ്റ്, ലേഡി പാത്തോളജിസ്റ്റ് എന്നിവരുടെ സൗജന്യ പരിശോധനയും ആവശ്യമായവർക്ക് ചെറിയ നിരക്കിൽ ലാബ് ടെസ്റ്റുകളും സ്കാനിങ്ങ് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

വിദഗ്ധരായ ഡോക്ടർമാർ നയിക്കുന്ന കാൻസർ ബോധവൽക്കരണ ക്ലാസുകളും ക്യാമ്പിൽ ഉണ്ടായിരിക്കുന്നതാണ്.


കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനുമായി *8921714545* എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.


റിപ്പോർട്ട്:

അഷ്റഫ് കളത്തിങ്ങൽ പാറ.

Post a Comment

Thanks

أحدث أقدم