കേരളോത്സവം സംഘടിപ്പിക്കാതെയുള്ള പെരുമണ്ണ ക്ലാരി പഞ്ചായത്തിൻ്റെ അനാസ്ഥ – യുവതലമുറയോടുള്ള സാംസ്കാരിക നീചത | അടിയന്തര നടപടി ആവശ്യപ്പെടുന്നു.വിവരാവകാശ കൂട്ടയ്മ പെരുമണ്ണ ക്ലാരി

 


പെരുമണ്ണ ക്ലാരി പഞ്ചായത്ത് പരിധിയിൽ ഗ്രാമതല കേരളോത്സവം ഇതുവരെ സംഘടിപ്പിക്കാതിരുന്നത് പൂർണ്ണമായും അംഗീകരിക്കാനാവാത്തതും ഭരണപരമായ ഉത്തരവാദിത്തലംഘനവുമാണ്. യുവജനങ്ങളുടെ കലാ-കായിക ശേഷിയെ വളർത്തുക എന്നത് പഞ്ചായത്തിന്റെയും സംസ്ഥാനത്തെ ജനാധിപത്യ സ്ഥാപനങ്ങളുടെയും നിയമപരമായും നൈതികമായും നിർബന്ധമായ ഉത്തരവാദിത്തമാണ്. എന്നാൽ പെരുമണ്ണ ക്ലാരി പഞ്ചായത്തിൻ്റെ ഇപ്പോഴത്തെ സമീപനം അനാസ്ഥ മാത്രമല്ല—യുവജനങ്ങളുടെ ഭാവി ഉപേക്ഷിക്കുന്ന ഭരണ നിഷ്ക്രിയത കൂടിയാണ്.


കേരളോത്സവം എന്തിന് അനിവാര്യമാണ്  എന്നതുകൂടി പറഞ്ഞു പോവേണ്ടതുണ്ട്.

കേരളോത്സവം കേവലം വെറും മത്സരം മാത്രമല്ല.ഗ്രാമങ്ങളിലെ മറഞ്ഞുകിടക്കുന്ന പ്രതിഭകളെ കണ്ടെത്താനുള്ള വേദികൂടിയാണ്.

സാംസ്കാരിക ഐക്യത്തിൻ്റെയും കായിക മുന്നേറ്റത്തിന്റെയും ജനകീയ പ്രസ്ഥാനമാർഗം, യുവാക്കളെ ലഹരി, കുറ്റകൃത്യങ്ങൾ, മറ്റു സ്വാധീനങ്ങൾ എന്നിവയിൽ നിന്ന് മാറ്റിനിർത്തുന്നതിനും പങ്കു വഹിക്കുന്നു.

സമൂഹത്തിൽ കലയും കായികവും ഒരു ജീവിത മൂല്യമായി ഉയർത്തുന്ന പ്രചോദന ശക്തിതന്നെയാണ്.

ഇത് പഞ്ചായത്തിൽ പോലും സംഘടിപ്പിക്കപ്പെടാതിരിക്കുക എന്നത് ഈ പഞ്ചായത്ത് ഭരണകൂടത്തിന്റെ സാമൂഹിക-സാംസ്കാരിക ദാരിദ്ര്യത്തിൻ്റെ തെളിവാണ്.


നാം ഓരോരുത്തരും പഞ്ചായത്തിനെതിരെ ചിലത് കൂടി ചോദിക്കേണ്ടിയിരുക്കുന്നു. 

1. പഞ്ചായത്തിൻ്റെ കായിക-സാംസ്കാരിക ഫണ്ടുകൾ  എവിടെ ചിലവഴിക്കുന്നു?


2,  പഞ്ചായത്ത് ഭരണത്തിൽ സാംസ്കാരിക കൊളോണിയലിസമോ രാഷ്ട്രീയ ഏകാധിപത്യവുമോ ആണോ ഇതിനു പിന്നിൽ?


വിവരാവകാശ കൂട്ടായ്മ 

പെരുമണ്ണ ക്ലാരിയുടെ നിലപാട്


കേരളോത്സവം നടത്താത്തത് കലാ-കായിക അവകാശ ലംഘനമാണ്. യുവതലമുറയുടെ വളർച്ച മുടക്കാൻ പഞ്ചായത്തിന് അവകാശമില്ല.


ഫണ്ട് വിനിയോഗം പൊതുജനങ്ങൾക്ക് മുന്നിൽ പരസ്യമാക്കണം


തുടർ നടപടി


വിവരാവകാശ കൂട്ടായ്മ പെരുമണ്ണ ക്ലാരി

ഇതിനായി ആർ.ടി.ഐ അപേക്ഷകൾ സമർപ്പിക്കാൻ തീരുമാനിച്ചു.


സാംസ്കാരികമായി അവഗണിക്കപ്പെട്ട യുവജനങ്ങളുടെ അവകാശ സംരക്ഷണത്തിനായി ജനകീയ ഇടപ്പെടൽ ഉണ്ടാകും.


കലയും കായികവും ജനങ്ങൾക്ക് ഉള്ള അടിസ്ഥാനം അവകാശമാണ്. അതിനെ അപഹസിക്കുന്ന ഏതൊരു ശക്തിയെയും ഞങ്ങൾ പ്രതിരോധിക്കും.


ജനാധിപത്യ ഉത്തരവാദിത്തത്തിന് വേണ്ടി | സുതാര്യതയ്‌ക്കും ജനശക്തിക്കും വേണ്ടി ഓരോരുത്തരോടൊപ്പവും  ഞങ്ങളും നിങ്ങളും എന്നതിൽ നിന്ന് നമ്മളുണ്ടാവണം... 👍🔥


വിവരാവകാശ കൂട്ടായ്മ 

പെരുമണ്ണ ക്ലാരി..,

Post a Comment

Thanks

Previous Post Next Post