താജുശ്ശരീഅ മഞ്ഞപ്പറ്റ ഹംസ ഉസ്താദിന് മൂന്നിയൂർ ദേശത്തിൻ്റെ ആദരവ് നാളെ


താജുശ്ശരീഅ മഞ്ഞപ്പറ്റ ഹംസ ഉസ്താദിന് നാടിൻ്റെ ആദരവും പൊതു സമ്മേളനവും നാളെ ( ഒക്ടോ: 26 ഞായർ ) വൈകുന്നേരം 7 മണിക്ക് ആലിൻചുവട് നിബ്റാറിൽ നടക്കും.


മൂന്ന് പതിറ്റാണ്ടിലേറെ കാലമായി മൂന്നിയൂരിലെയും പരിസരങ്ങളിലെയും ആത്മീയ - വൈജ്ഞാനിക മുന്നേറ്റത്തിന് നേതൃത്വം കൊടുത്ത് ആയിരങ്ങൾ ജ്ഞാനം പകർന്നവരാണ് മഞ്ഞപ്പറ്റ ഹംസ മുസ്‌ലിയാർ.


പരിപാടിയിൽ കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി സയ്യിദ് ഇബ്റാഹീം ഖലിൽ ബുഖാരി, എളങ്കുർ രങ്ങൾ, സയ്യിദ് ശറഫുദ്ധീൻ ജമലുല്ലൈലി ചേളാരി, പൊൻമള അബ്ദുൽ ഖാദിർ മുസ്‌ലിയാർ, കേരള ഹജജ് കമ്മിറ്റി ചെയർമാൻ ഡോ: ഹുസൈൻ സഖാഫി ചുള്ളിക്കോട്, ദേവർശോല അബ്ദുസ്സലാം മുസ്ലിയാർ  തുടങ്ങിയവർ പങ്കെടുക്കും.

Post a Comment

Thanks

أحدث أقدم