​ പി.എസ്.എം.ഒ കോളേജ് യൂണിയൻ സാദിഖ് മെമ്മോറിയൽ കോളേജ് മാഗസിൻ അവാർഡിന് മാഗസിനുകൾ ക്ഷണിച്ചു



​തിരൂരങ്ങാടി: പി.എസ്.എം.ഒ കോളേജ് (ഓട്ടോണോമസ്) യൂണിയൻ 2025-26 വർഷത്തെ സാദിഖ്  മെമ്മോറിയൽ കോളേജ് മാഗസിൻ അവാർഡിന് 2024-25 വർഷങ്ങളിലെ കോളേജ് മാഗസിനുകൾ ക്ഷണിച്ചു . കോളേജ് വിദ്യാർഥികളുടെ സർഗ്ഗാത്മക കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനും മികച്ച കോളേജ് മാഗസിനുകളെ ആദരിക്കുന്നതിനും ലക്ഷ്യമിട്ടാണ് ഈ പുരസ്കാരം ഏർപ്പെടുത്തിയിട്ടുള്ളത്.

​2024-25 കാലയളവിൽ പുറത്തിറങ്ങിയ കോളേജ് മാഗസിനുകൾക്കാണ് മത്സരത്തിൽ പങ്കെടുക്കാൻ അവസരം. മികച്ച മാഗസിനായി തിരഞ്ഞെടുക്കപ്പെടുന്നതിന് 10,000 രൂപ കാഷ് അവാർഡും പ്രശസ്തിപത്രവും ലഭിക്കും.

​മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കോളേജ് യൂണിയനുകൾ, മാഗസിന്റെ മൂന്ന് കോപ്പികൾ, കൂടാതെ പ്രിൻസിപ്പൽ സാക്ഷ്യപ്പെടുത്തിയ കത്ത് എന്നിവ സഹിതം താഴെ നൽകിയിട്ടുള്ള വിലാസത്തിൽ അയക്കേണ്ടതാണ്.


​അപേക്ഷകൾ അയക്കേണ്ട വിലാസം:

ചെയർമാൻ, ജൂറി കൗൺസിൽ,

പി.എസ്.എം.ഒ കോളേജ് (ഓട്ടോണോമസ്),

തിരൂരങ്ങാടി, പി.ഒ. മലപ്പുറം, പിൻ: 676306



എൻട്രികൾ സമർപ്പിക്കാനുള്ള അവസാന തീയതി: 2025 നവംബർ 15


​കൂടുതൽ വിവരങ്ങൾക്ക്:

 ഷഫീൻ എം.പി. 

സ്റ്റുഡന്റ് എഡിറ്റർ 

2025-26 

 ബന്ധപ്പെടേണ്ട നമ്പർ: +91 62352 10160.

Post a Comment

Thanks

Previous Post Next Post