തിരൂരങ്ങാടി: ഉത്സവഛായയിൽ നടന്ന വർണാഭമായ ചടങ്ങിൽ തിരൂരങ്ങാടി നഗരസഭ നിർമ്മിച്ച സ്വരാജ്
ഷോപ്പിംഗ് കോംപ്ലക്സ് നാടിന് സമര്‍പ്പിച്ചു.
ചെമ്മാട് ടൗണില്‍ തിരൂരങ്ങാടി നഗരസഭ അത്യാധുനിക രീതിയില്‍ നിര്‍മിച്ച ഷോപ്പിംഗ് കോംപ്ലക്സാണ് ഉദ്ഘാടനം ചെയ്തത്.
പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു.
നഗരസഭ ചെയര്‍മാന്‍ കെ.പി മുഹമ്മദ്കുട്ടി അധ്യക്ഷത വഹിച്ചു.
അഡ്വ :പിഎം .എ . സലാം എക്‌സ് എം.എല്‍.എ,
സുലൈഖ കാലടി , ഇഖ്ബാല്‍ കല്ലുങ്ങല്‍, സി.പി ഇസ്മായില്‍, ഇ.പി ബാവ.സോന രതീഷ്,സി.പി സുഹ്റാബി, കക്കടവത്ത് അഹമ്മദ് കുട്ടി,സെക്രട്ടറി എം.വി റംസി ഇസ്മായില്‍ സി.എച്ച് മഹ്മൂദ് ഹാജി, മോഹനൻ വെന്നിയൂർ, എം, അബ്ദുറഹിമാൻ കുട്ടി, യു.കെ .മു സ്ഥഫമാസ്റ്റർ,പാറക്കൽ റഫീഖ്, വി.വി അബു വാസുകാരയിൽ, സുരേന്ദ്രൻ പട്ടാളത്തിൽ, എം, എൻ ഹുസൈൻ,സിറ്റി പാർക്ക് നൗഷാദ് ,രാധാകൃഷ്ണൻ,എ.ഇ .ഇന്‍ ചാര്‍ജ് വി. കൃഷ്ണന്‍കുട്ടി. സംസാരിച്ചു.
വർണാഭമായസാംസ്‌കാരിക ഘോഷയാത്രയും തനിമ സാംസ്കാരിക വേദിയുടെ സംഗീത വിരുന്നും നടന്നു
ഷോപ്പിംഗ് കോംപ്ലക്സ് നഗരസഭയുടെ പ്രധാന വരുമാന സ്രോതസ്സായി മാറും. ഓരോ നിലയിലും അയ്യായിരത്തിലേറെ ചതുരശ്രഅടി വിസ്തീര്‍ണമുണ്ട്. ആകെ 24790 ചതുരശ്ര അടി വ്സ്തീര്‍ണമാണ്. ബെയ്സ്മെന്റ് ഉള്‍പ്പെടെ എല്ലാ നിലകളിലും ടോയ്ലെറ്റ് സൗകര്യമുണ്ട്. ഷോപ്പിംഗ് കോംപ്ലക്സിന്റെ റൂമുകളുടെ പരസ്യ ലേലം നവ: 5 ന് കോംപ്ലക്സിൽ വെച്ച് നടക്കും.
റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ.

إرسال تعليق
Thanks