കേരള സർക്കാർ ആരോഗ്യ വകുപ്പിന് കീഴിൽ മോർച്ചറി ടെക്നീഷ്യൻ തസ്തകിയിലേക്ക് സ്ഥിര നിയമനത്തിന് കേരള പി.എസ്.സി വിജ്ഞാപനമിറക്കി. എസ്.സി, ഒബിസി വിഭാഗക്കാർക്കായുള്ള സ്പെഷ്യൽ എൻസിഎ റിക്രൂട്ട്മെന്റാണിത്. താൽപര്യമുള്ള ഉദ്യോഗാർഥികൾക്ക് കേരള പി.എസ്.സി വെബ്സൈറ്റ് മുഖേന ഓൺലൈൻ അപേക്ഷ നൽകാം.
തസ്തികയും ഒഴിവുകളും
ആരോഗ്യ വകുപ്പിൽ മോർച്ചറി ടെക്നീഷ്യൻ ഗ്രേഡ് II.
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 31,100 രൂപമുതൽ 66,800 രൂപവരെ ശമ്പളം ലഭിക്കും.
നിയമനം: ഈഴവ/തിയ്യ/ബില്ലവ, പട്ടിക
ജാതി, മുസ്ലീം എന്നീ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികളിൽ നിന്നും നേരിട്ടുള്ള നിയമനം.
ഈഴവ/തിയ്യ/ബില്ലവ, പട്ടിക ജാതി, മുസ്ലീം എന്നീ വിഭാഗത്തിൽ പ്പെടാത്ത ഉദ്യോഗാർത്ഥികൾ ഈ തസ്‌തികയ്ക്ക് അപേക്ഷകൾ സമർപ്പിക്കുന്ന പക്ഷം അവരുടെ അപേക്ഷകൾ നിരുപാധികം നിരസിക്കുന്നതാണ്.
അങ്ങനെയുള്ളവർക്ക് അപേക്ഷ നിരസിച്ചുകൊണ്ടുള്ള അറിയിപ്പ് പ്രത്യേകമായി നൽകില്ലെന്നും പി.എസ്.സി വ്യക്തമാക്കിയിട്ടുണ്ട്.
പ്രായപരിധി
18 വയസിനും 39, 41 വയസിനും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.
ഈഴവ/തിയ്യ/ബില്ലവ, മുസ്ലീം സമുദായത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾ 02.01.1986 നും 01.01.2007 - നും ഇടയിൽ ജനിച്ചവരായിരിക്കണം.
18-41, പട്ടിക ജാതി സമുദായത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾ 02.01.1984-നും 01.01.2007 - നും ഇടയിൽ ജനിച്ചവരായിരിക്കണം.
യോഗ്യത
സയൻസ് വിഷയത്തിൽ പ്ലസ്ട അല്ലെങ്കിൽ തത്തുല്യ യോഗ്യത
NMC അംഗീകൃത സർവകലാശാലയിൽ നിന്നോ, ഇന്ത്യ ഗവൺമെന്റിന്റെ കീഴിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നോ, കേരള സർക്കാരിന്റെ കീഴിലുള്ള സ്ഥാപനത്തിൽനിന്നോ, അല്ലെങ്കിൽ നാഷണൽ മെഡിക്കൽ കമ്മീഷൻ അംഗീകരിച്ച സ്ഥാപനത്തിൽ നിന്നോ മെഡിക്കൽ ലെബോറട്ടറി ടെക്നോളജി കോഴ്സിലുള്ള ബിരുദം
അല്ലെങ്കിൽ മെഡിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർ നടത്തുന്ന മെഡിക്കൽ ലബോറട്ടറി ടെക്നോളജിയിൽ ഡിപ്ലോമ, അല്ലെങ്കിൽ നാഷണൽ മെഡിക്കൽ കമ്മീഷൻ അംഗീകരിച്ച മെഡിക്കൽ കോളേജ്/സ്ഥാപനത്തിൽ നിന്നുള്ള മെഡിക്കൽ ലബോറട്ടറി ടെക്നോളജിയിലുള്ള ഡിപ്ലോമ
പ്രതിരോധ മേഖല /റെയിൽവേ /ഇ.എസ്.ഐ /സ്വയംഭരണാവകാശമുള്ള സ്ഥാപനങ്ങളുടെ ആശുപത്രികൾ ഉൾപ്പെടെ ഏതേങ്കിലും കേന്ദ്ര/സംസ്ഥാന സർക്കാർ സ്ഥാപനങ്ങളിൽ നിന്നും നേടിയ മോർച്ചറി ടെക്നീഷ്യൻ ആയിട്ടുള്ള ഒരു വർഷത്തെ പ്രവൃത്തി പരിചയം.
കേരള പാരാ മെഡിക്കൽ കൗൺസിലിലുള്ള രജിസ്ട്രേഷൻ
അപേക്ഷിക്കേണ്ട വിധം
ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ്റെ ഔദ്യോഗിക លេលើលេ www.keralapsc.gov.in വഴി 'ഒറ്റത്തവണ രജിസ്ട്രേഷൻ' പ്രകാരം രജിസ്റ്റർ ചെയ്‌ത ശേഷമാണ് അപേക്ഷിക്കേണ്ടത്. രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ user ID യും password ഉം ഉപയോഗിച്ച് login ചെയ്‌ത ശേഷം സ്വന്തം profile ലൂടെ
അപേക്ഷിക്കേണ്ടതാണ്. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുമ്പോഴും പ്രസ്തുത തസ്തികയോടൊപ്പം ៣ Notification Link- Apply Now -ൽ മാത്രം click ചെയ്യേണ്ടതാണ്. അപേക്ഷാ ഫീസ് നൽകേണ്ടതില്ല. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുന്നതിന് മുൻപും തന്റെ പ്രൊഫൈലിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന വിവരങ്ങൾ ശരിയാണെന്ന് ഉദ്യോഗാർത്ഥി ഉറപ്പുവരുത്തേണ്ടതാണ്.
അപേക്ഷ:
إرسال تعليق
Thanks