പെരുവള്ളൂർ | തേഞ്ഞിപ്പലം സോൺ എസ്. വൈ.എസ് സംഘടിപ്പിക്കുന്ന സ്നേഹലോകം ക്യാമ്പിന് ഇന്ന് കാടപ്പടിയിൽ തുടക്കമാ വും.
രാവിലെ ഒമ്പതിന് പതാക ഉയർത്തും. സമസ്ത പ്രസിഡ ൻ്റ ഇ സുലൈമാൻ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്യും.
മുഹമ്മദ് ബാഖവി ചേലേമ്പ്ര, പി മുഹമ്മദ് ഹാജി മൂന്നിയൂർ, അബ്ദുല്ല ഫൈസി പെരുവള്ളൂർ, ശംസുദ്ദീൻ സഖാഫി നീരോൽ പ്പാലം, കെ കെ അബ്ദുന്നാസർ, മുഹ്‌സിൻ ഷാമിൽ ഇർഫാനി സംബന്ധിക്കും. നാല് സെഷനുകളിലായി എൻ എം സ്വാദിഖ് സഖാഫി പെരിന്താറ്റിരി, ഡോ. ഉമറുൽ ഫാറൂഖ് സഖാഫി കോട്ടുമല, എ എ ജഅ്ഫർ ചേലക്കര, സി കെ എം ഫാറൂഖ് പള്ളിക്കൽ എന്നിവർ തിരുനബിയെ കുറിച്ചുള്ള പഠനങ്ങൾ അവതരിപ്പിച്ച് സംസാരിക്കും.
അഹ്‌മദ് അബ്ദുല്ല അഹ്സനി ചെങ്ങാനി രിസാലത്ത് എന്ന പ്ര മേയത്തെ ആസ്‌പദമാക്കി പ്രഭാഷണം നടത്തും.
വൈകിട്ട് നാലിന് നടക്കുന്ന സെമിനാറിൽ എസ് വൈ എസ് സംസ്ഥാന ജന. സെക്രട്ടറി റഹ്‌മത്തുല്ലാഹ് സഖാഫി ഏളമരം, സാഹിത്യകാരൻ വിമീഷ് മണിയൂർ, കെ പി എ വഹാബ് തങ്ങൾ സംബന്ധിക്കും.
ആറിന് എസ് വൈ എസ് മലപ്പുറം വെസ്റ്റ് ജില്ലാ ഉപാധ്യ ക്ഷൻ കെ ടി ബഷീർ അഹ്സനി കുമണ്ണ സന്ദേശപ്രഭാഷണം നടത്തും. ഏഴിന് നടക്കുന്ന സ്നേഹസമ്മേളനം ദേവർശോല അബ്ദുസ്സലാം മുസ്ലിയാർ ഉദ്ഘാടനം ചെയ്യും.
സമാപന സംഗമത്തിൽ സയ്യിദ് ഹബീബ് തുറാബ് തലപ്പാറ, പി കെ ബഷീർ ഹാജി, എം അബൂബക്കർ പടിക്കൽ, ഡോ . ഫൈള്, കെ ടി അബു, അസ്‌ലം സഖാഫി, ടി കെ മുഹ മ്മദ് ജാബിർ പങ്കെടുക്കും.

إرسال تعليق
Thanks