തിരൂരങ്ങാടി: നന്നമ്പ്ര പഞ്ചായത്ത് ഭിന്നശേഷി കലോത്സവം അക്ബർ ഓഡിറ്റോറിയത്തിൽ നടന്നു. നന്നമ്പ്ര ഗ്രാമപഞ്ചായത്തും ഐ.സി.ഡി.എസ്. കമ്മ്യൂണിറ്റി ഡിസെബിലിറ്റി വിഭാഗവും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. ഭിന്നശേഷിക്കാരായ കുട്ടികളുടെ കഴിവുകൾ പ്രോത്സാഹിപ്പിക്കാനും അവരെ സമൂഹത്തിന്റെ മുൻനിരയിലേക്ക് കൊണ്ടുവരാനും ലക്ഷ്യമിട്ടാണ് കലോത്സവം നടത്തിയത്.
നന്നമ്പ്ര ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബാപ്പൂട്ടി സ്വാഗതം പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് തസ്‌ലീന പാലക്കാട്ട് അധ്യക്ഷത വഹിച്ചു. തിരൂരങ്ങാടി ബ്ലോക്ക് പ്രസിഡന്റ് സാജിത പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് മൂസക്കുട്ടി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ സമീന, സുമിത്ര, മുൻ പഞ്ചായത്ത് പ്രസിഡന്റ് റൈഹാനത്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, വോയ്‌സ് ഓഫ് ഡിസെബിലിറ്റി സംഘടന സെക്രട്ടറി റസീന ടീച്ചർ, ശശിമാഷ്, പരിവാർ പ്രതിനിധി ഷാഫി, ഡി.എ.പി.എൽ. പ്രതിനിധി അലി പാലക്കാട്ട്, രാഷ്ട്രീയ സാമൂഹിക രംഗങ്ങളിലെ നേതാക്കൾ തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
വിവിധ കലാപരിപാടികൾ കലോത്സവത്തിന് മാറ്റുകൂട്ടി. റസീന ടീച്ചർ നയിച്ച കോൽക്കളി, ഫാഷൻ ഷോ, മെക് 7 അംഗങ്ങളുടെ ഒപ്പന, പഞ്ചായത്ത് അംഗങ്ങൾ അവതരിപ്പിച്ച ഒപ്പന എന്നിവയും കലോത്സവത്തിന് ആകർഷകമായി ഡോ..അംന യുടെ നേതൃത്വത്തിലുള്ള ആരോഗ്യ പ്രവർത്തകർ, സൂപ്പർവൈസർമാർ, അങ്കണവാടി ടീച്ചർമാർ, ജീവനക്കാർ ആശാ വർക്കർമാർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. പരിപാടിയുടെ വിജയത്തിനായി പ്രവർത്തിച്ച എല്ലാവർക്കും പ്രോഗ്രാം കമ്മിറ്റി ചെയർപേഴ്സൺ റൈഹാനത് പി.കെ. നന്ദി പറഞ്ഞു.

Post a Comment
Thanks