കോഴിക്കോട്: അമീബിക് മസ്‌തിഷ്കജ്വരം മൂന്ന് മാസം പ്രായമുള്ള ആൺകുഞ്ഞ് മരിച്ചു.
കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന കുട്ടിയാണ് മരിച്ചത്. ഒരു മാസത്തിലേറെയായി ഓമശ്ശേരി സ്വദേശിയായ കുട്ടി മെഡിൽകോളജിൽ ചികിത്സയിലായിരുന്നു.
പനിയുമായി മെഡിക്കൽകോളജിലെത്തിയ കുട്ടിയുടെ ശ്രവം വിശദപരിശോധനക്ക് അയക്കുകയും അമീബിക് മസ്‌തിഷ്കജ്വരം സ്ഥിരീകരിക്കുകയുമായിരുന്നു.
കുട്ടിക്ക് എവിടെ നിന്ന് രോഗം വന്നുവെന്ന് ആശങ്ക ഉയർന്നിരുന്നു. ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയിൽ വീട്ടിലെ കിണറ്റിലെ വെള്ളത്തിൽ നിന്നാണ് രോഗം വന്നതെന്ന് കണ്ടെത്തിയിരുന്നു. കുട്ടിയുടെ കുടുംബത്തിലെ മറ്റാർക്കും രോഗലക്ഷണങ്ങളില്ല.
إرسال تعليق
Thanks