താനൂർ: നൂറ്റാണ്ടിന്റെ പാര്യമ്പര്യമുള്ള താനൂർ ഇസ്‌ലാഹുൽ ഉലും അറബിക് കോളേജിൽ അന്താരാഷ്ട്ര നിലവാരത്തിൽ കൈയെഴുത്തു ഗ്രന്ഥങ്ങളുടെ പഠനഗവേഷണകേന്ദ്രം ആരംഭിക്കുന്നു. ഇസ്‌ലാഹുൽ ഉലും മിഷ്യൻ പദ്ധതിയുടെയും ദോഹ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പത്താംവാർഷികത്തിന്റെയും ഭാഗമായി അന്താരാഷ്ട്ര സെമിനാറിലാണ് താനൂരിലെ അതിപുരാതന വലിയകുളങ്ങര പള്ളിയോടു ചേർന്ന് പഠനകേന്ദ്രം സ്ഥാപിക്കുന്ന പദ്ധതി പ്രഖ്യാപിച്ചത്. അറബിക് കൈയെഴുത്ത് ഗ്രന്ഥങ്ങൾ ഭാഷയും സംസ്കാരങ്ങളും സഞ്ചരിച്ച വഴികൾ’ എന്ന പ്രമേയത്തിൽ നടന്ന സെമിനാർ ഇസ്‌ലാഹുൽ ഉലൂം അറബിക് കോളേജ് പ്രിൻസിപ്പൽ സി.എം. അബ്ദുസമദ് ഫൈസി ഉദ്ഘാടനംചെയ്തു.
ഡോ. ശിഹാബുദ്ദീൻ ഹുദവി, ഡോ. അലി അക്ബർ ഹുദവി എന്നിവർ വിഷയാവതരണം നടത്തി. ദോഹ ഇൻസ്റ്റിറ്റ്യൂട്ട് ചരിത്രവിഭാഗത്തിലെ റിസർച്ച് സ്കോളർ മാഹിർ അസ്സാഹിർ മോഡറേറ്ററായിരുന്നു. അസ്‌ലഹി നൈസാം ഹുദവി, അസ്‌ലഹി സുനൈസ് ഹുദവി എന്നിവർ സംസാരിച്ചു. ദോഹ ഇൻസ്റ്റിറ്റ്യൂട്ട് ചരിത്രവിഭാഗം തലവൻ ഇസ്സാം നസ്സാർ, അസി. പ്രൊ. അബ്ദുറഹ്‌മാൻ അൽ ഇബ്രാഹിം എന്നിവരും ഖത്തർ നാഷണൽ ലൈബ്രറി, അൽ ജസീറ പ്രതിനിധികളും സന്നിഹിതരായിരുന്നു.
إرسال تعليق
Thanks