വയൽ വരമ്പത്ത് കർഷക സംഗമം നടത്തി

 


വെളിമുക്ക്: സമസ്ത സെൻറിനറിയുടെ ഭാഗമായി കേരള മുസ്ലിം ജമാഅത്ത് വെളിമുക്ക് സർക്കിളിൻ്റെ കീഴിൽ വെളിമുക്ക് ആലുങ്ങൽ വയൽ വരമ്പത്ത്   കർഷക സംഗമം നടന്നു. മൂന്നിയൂർ പഞ്ചായത്ത് കർഷക അവാർഡ് ജേതാവ് ഹരിദാസൻ കളിയാട്ടമുക്ക് ഉദ്ഘാടനം ചെയ്തു.



സയ്യിദ് ഫഹദ് ജമലുല്ലൈലി പ്രാർത്ഥന നടത്തി. അബ്ദുറഹ്മാൻ മുസ്ലിയാർ കൂഫ സ്വാഗതവും മുഹമ്മദലി ഹിഷാമി അദ്ധ്യക്ഷത വഹിച്ചു.

സർക്കിളിലെ 11 യൂണിറ്റുകളിൽ നിന്ന്  അമ്പതോളം പ്രമുഖ കർഷകർ പങ്കെടുത്തു.

Post a Comment

Thanks

Previous Post Next Post