കോഴിക്കോട് സീബ്രാ ലൈനിൽ കാർ ഇടിച്ച് മരണം; താനൂർ സ്വദേശിയായ പ്രതിയുടെ എംബിബിഎസ് രേഖകൾ പരിശോധിക്കും


കോഴിക്കോട്  മാവൂർ റോഡിൽ സീബ്രാലൈനിൽ വയോധികൻ കാറടിച്ചു മരിച്ച സംഭവത്തിൽ അറസ്റ്റിലായ ഡ്രൈവർ താനൂർ സ്വദേശി മാമിക്കാരന്റെ പുരക്കൽ റിയാസി (33)നെതിരേ മലപ്പുറം ജില്ലയിൽ വിശ്വാസവഞ്ചനക്ക് കേസുണ്ടെന്ന് നടക്കാവ് പോലീസ്. അപകടത്തെ തുടർന്ന് വ്യാഴാഴ്ച പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ ഡോക്ടർ ആണെന്ന് പറഞ്ഞിരുന്നു. ശാരീരിക അസ്വസ്ഥതയും അക്രമ സ്വഭാവവും കാണിച്ചതിനാൽ കൂടുതൽ ചോദ്യം ചെയ്യാൻ ആയിട്ടില്ല.


വൈദ്യ പരിശോധന നടത്തി രക്ത സാമ്പിൾ എടുത്ത് അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിടുകയായിരുന്നു. തിങ്കളാഴ്ച സ്റ്റേഷനിൽ ഹാജരാകാൻ നോട്ടീസ് നൽകിയിട്ടുണ്ട്.


വ്യാജ ഡോക്ടർ എന്ന ആരോപണം ഉണ്ടായ സാഹചര്യത്തിൽ പോലീസ് നാളെ താനൂരിലേക്ക് പോകുമെന്ന് നടക്കാവ് പോലീസ് പറഞ്ഞു


ഡോക്ടർ ആണെന്നും നഗരത്തിലെ ആശുപത്രിയിൽ ഉപരി പഠനത്തിലാണെന്നുമാണ് ഇയാൾ പോലീസിനോട് പറഞ്ഞത്. എന്നാൽ ഇതിൻെറ രേഖകൾ ഒന്നും പോലീസിനും നൽകിയിട്ടില്ല. മലപ്പുറത്തെ കേസിന്റെ വിശദവിവരങ്ങളും പ്രതിയുടെ പഠന രേഖകളും പരിശോധിച്ചശേഷമേ സ്ഥിരീകരിക്കാനാവൂ എന്ന് ടൗൺ അസിസ്റ്റൻറ് കമ്മീഷണർ ടി കെ അഷറഫ് പറഞ്ഞു.


മനപ്പൂർവ്വം അല്ലാത്ത നരഹത്യയ്ക്കാണ് നിലവിൽ ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. പ്രതി ലഹരി ഉപയോഗിച്ചതായി രക്ത പരിശോധന ഫലത്തിൽ തെളിഞ്ഞാൽ കൂടുതൽ വകുപ്പുകൾ ചുമത്തും


വ്യാഴാഴ്ച മാവൂർ റോഡിൽ സീബ്രാലൈനിൽ കാറിടിച്ച് ഉള്ളിയേരിയിലെ പാലോറ മലയിൽ ഗോപാലൻ (72) ആണ് മരിച്ചത്. കൊയിലാണ്ടി സ്വദേശിനി ഷാഹിദ ഗുരുതര പരിക്കേറ്റു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.


Post a Comment

Thanks

أحدث أقدم