തിരുരങ്ങാടി : പ്ര വാചകൻ മുഹമ്മദ് നബിയുടെ 1500-ാം ജന്മദിനത്തോടനുബ ന്ധിച്ച് ദാറുൽഹുദാ ഇസ്ലാമിക് യൂനിവേഴ്സിറ്റി സംഘടിപ്പിച്ച 'ശു ഊർ' ദേശീയ മീലാദ് കാമ്പയിൻ സമാപിച്ചു. ദാറുൽ ഹുദാ ക്യാമ്പസിൽ വെച്ച് നടന്ന സമാപ ന സമ്മേളനം ചാൻസലർ പാണ ക്കാട് സയ്യിദ് സാദിഖലി ശിഹാ ബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. പ്രവാചകാധ്യാപനങ്ങൾ എക്കാലത്തും പ്രസക്തമാണെന്നും അവ ജീവിതത്തിൽ പുലർത്തണമെന്നും തങ്ങൾ പറഞ്ഞു. ഇസ്രാഈൽ ഫലസ്തീ നിൽ നടത്തുന്നത് വംശഹത്യ യാണെന്നും ലോകത്ത് സമാധാനം പുലരണം എന്നും തങ്ങൾ പറഞ്ഞു.
വൈസ് ചാൻസലർ ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി ചടങ്ങിൽ അധ്യക്ഷനായി. ഓണമ്പിള്ളി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തി. ഇശ്ഖെ മജ്ലിസിന് സൈനുൽ ആബിദീൻ ഹുദവി ചേകന്നൂർ നേതൃ ത്വം നൽകി. ദാറുൽഹുദാ പൊതു വിദ്യാഭ്യാസ വിഭാഗം സെൻ്റർ ഫോർ പബ്ലിക് എജ്യുക്കേഷൻ ട്രൈനിങ്ങിന് കീഴിൽ ആരംഭിക്കുന്ന
'ഇൻ സീഡ്' അന്താരാഷ്ട്ര പ്രീ സ്കൂൾ പദ്ധതി ലോഞ്ചിംഗും തെളിച്ചം മാസിക വെബ്‌സീൻ ലോഞ്ചിംഗും സയ്യിദ് സാറ വലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു. യു. മുഹമ്മദ് ശാഫി ഹാജി ചെമ്മാട്, പി.എസ്.എച്ച് തങ്ങൾ, കെ.എം സൈദലവി ഹാജി പുലിക്കോട്, സി.എച്ച് മുഹമ്മദ് ത്വയ്യിബ് ഫൈസി,
ഹംസ ഹാജി മൂന്നിയൂർ, ഇസ് ഹാഖ് ബാഖവി ചെമ്മാട്, കെ.സി മുഹമ്മദ് ബാഖവി, ഹസൻ കുട്ടി ബാഖവി, എ.ടി ഇ ബ്രാഹീം ഫൈസി കരുവാരക്കുണ്ട് ,അബ്ദു ശക്കൂർ ഹുദവി ചെമ്മാട്, ഡോ.റഫീഖലിഹുദവി, തുടങ്ങിയവർ പങ്കെടുത്തു.
റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ
إرسال تعليق
Thanks