തിരൂരങ്ങാടി നഗരസഭ ഭിന്നശേഷിക്കാർക്കുള്ള ഉപകരണ വിതരണം കരുണാദ്രമായി.

 


തിരൂരങ്ങാടി :മിഷൻ 40 ഭാഗമായി നഗരസഭ വാർഷിക പദ്ധതിയിൽ ഭിന്നശേഷിക്കാർക്കുള്ള ഉപകരണ വിതരണം കരുണാർദ്രമായി. വിതരണ ഉദ്ഘാടനം നഗരസഭാ ചെയർമാൻ കെ .പി മുഹമ്മദ് കുട്ടി നിർവഹിച്ചു. ഡെപ്യൂട്ടി ചെയർപേഴ്സൺ സുലൈഖ കാലൊടി അധ്യക്ഷത വഹിച്ചു.

ഇഖ്ബാൽ കല്ലുങ്ങൽ, സോനാ രതീഷ്, സി,പി ഇസ്മായിൽ, സി,പി സുഹറാബി ,ഇ. പി.ബാവ, സെക്രട്ടറി എം. വി.റംസി ഇസ്മായിൽ, ഐ സി ഡി എസ് പ്രൊജക്ട് ഓഫീസർ ഡോ: വിദ്യ ബാലു പ്രസംഗിച്ചു. നാലര ലക്ഷം രൂപ ചെലവിൽ വികലാംഗ കോർപ്പറേഷൻ മുഖേന

21 പേർക്ക് ഉപകരണങ്ങൾ നൽകി. വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന വിജയ സ്പർശം മുൻസിപ്പൽ തല ഉദ്ഘാടനവും എൽ.എസ്.എസ് , യു.എസ്.എസ് അവാർഡ് മീറ്റും ഇന്ന് കാലത്ത്  10 .30 ന് നഗരസഭ ഓഡിറ്റോറിയത്തിൽ നടക്കും.


റിപ്പോർട്ട്:

അഷ്റഫ് കളത്തിങ്ങൽ പാറ

Post a Comment

Thanks

Previous Post Next Post