മലപ്പുറം: ദൗത്യ നിര്‍വഹണ വഴിയില്‍ നീങ്ങവെ അതിദാരുണമായി കൊല്ലപ്പെട്ട സിറാജ് തിരുവനന്തപ്പുരം യൂണിറ്റ് ചീഫായിരുന്ന കെ. എം.ബഷീറിന്റെ ഓര്‍മകളാല്‍ പ്രൗഢമായ വേദിയില്‍ സിറാജ് മലപ്പുറം യൂണിറ്റ് ഏര്‍പ്പെടുത്തിയ പ്രഥമ കെ. എം. ബഷീര്‍ മാധ്യമ അവാര്‍ഡുകള്‍ വിതരണം ചെയ്തു.
കെ .എം .ബഷീറിന്റെ സ്മരണകള്‍ നില നിര്‍ത്താനും മാതൃകാ പരമായ ആ വഴിയില്‍ പിന്തുടര്‍ച്ചക്കാരുണ്ടാകണമെന്ന് ആഗ്രഹിച്ചും ബഷീറിന്റെ നാമധേയത്തില്‍ സിറാജ് മലപ്പുറം യൂണിറ്റാണ് പ്രത്യേക അവാര്‍ഡുകള്‍ ഈ വര്‍ഷം മുതല്‍ ഏര്‍പ്പെടുത്തിയത്. മാധ്യമ മേഖലയിലെ മൂന്ന് തലങ്ങളില്‍ ശ്രദ്ധേയ പ്രവര്‍ത്തനങ്ങള്‍ നടത്തിയവര്‍ക്കാണ് അവാര്‍ഡ് സമ്മാനിച്ചത്. പ്രഥമ അവാര്‍ഡ് ദാനവും അനുസ്മരണ പരിപാടിയും കേരള ന്യൂനപക്ഷ കമ്മീഷന്‍ അംഗം എ സൈഫുദ്ധീന്‍ ഹാജി ഉദ്ഘാടനം ചെയ്തു.
സമസ്ത കേരള ജംയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ സെക്രട്ടറി മുഹ്‌യിസ്സുന്ന പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍ അവാര്‍ഡ് ദാനം നടത്തി. കെ .എം . ബഷീര്‍ സമൂഹത്തിലെ അടിസ്ഥാന വിഭാഗങ്ങളോട് നിരന്തരം ഇടപ്പെട്ട വെക്തിയായിരുന്നുവെന്നും ഈ ഇടപെടലുകളെല്ലാം അദ്ദേഹത്തിന് പാരത്രിക ലോകത്തും ഗുണം ചെയ്യട്ടെയെന്നും പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍ അവാര്‍ഡ് ദാനം നടത്തികൊണ്ട് പറഞ്ഞു. സിറാജ് ഡല്‍ഹി ബ്യൂറോ റിപ്പോര്‍ട്ടര്‍ ഷാഫി കരുമ്പില്‍, സിറാജ് തിരുവനന്തപ്പരം ബ്യൂറോ ഫോട്ടോഗ്രാഫര്‍ ടി ശിവജികുമാര്‍, സിറാജ് തിരൂരങ്ങാടി റിപ്പോര്‍ട്ടര്‍ ഹമീദ് എന്നിരവാണ് കെ എം ബഷീര്‍ പ്രഥമ അവാര്‍ഡ് ഏറ്റുവാങ്ങിയത്. ചടങ്ങില്‍ കേരള മുസ്ലിം ജമാഅത്ത് മലപ്പുറം ജില്ലാ ഉപാധ്യക്ഷന്‍ വടശ്ശേരി ഹസ്സന്‍ മുസ്ല്യാര്‍ അധ്യക്ഷതവഹിച്ചു. കെ കെ എസ് തങ്ങള്‍ പെരിനന്തല്‍മണ്ണ പ്രാര്‍ഥന നടത്തി. സിറാജ് തിരുവനന്തപ്പുരം ബ്യൂറോ ചീഫ് ഖാസിം എ ഖാദര്‍ കെ എം ബഷീര്‍ അനുസ്മരണ പ്രഭാഷണം നടത്തി. സിറാജ് ന്യൂസ് എഡിറ്റര്‍ മുസ്തഫ പി എറയ്ക്കല്‍ അവാര്‍ഡ് ജേതാക്കളെ പരിചയപ്പെടുത്തി. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി പി എം മുസ്തഫ കോഡൂര്‍, മലപ്പുറം പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് എസ് മഹേഷ് കുമാര്‍, വിമല്‍ കോട്ടക്കല്‍, പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍ എന്നിവര്‍ സംസാരിച്ചു. സിറാജ് മലപ്പുറം യൂണിറ്റ് ഡെസ്‌ക് ചീഫ് വി പി എം സ്വാലിഹ്, സുലൈമാന്‍ ഇന്ത്യനൂര്‍, സൈദലവി ഹിഷാമി എടക്കര, എ അലിയാര്‍ ഹാജി കക്കാട്, എം സഈദലി, നൂഹ് പി അഹമ്മദ് മമ്പാട് എന്നിവര്‍ പങ്കെടുത്തു. സിറാജ് മലപ്പുറം യൂണിറ്റ് മാനേജര്‍ കെ പി ജമാല്‍ കരുളായി സ്വാഗതവും ബ്യൂറോ ചീഫ് മുജീബ് പുള്ളിച്ചോല നന്ദിയും പറഞ്ഞു.
2016മുതല്‍ ഡല്‍ഹി കേന്ദ്രീകരിച്ച് മാധ്യമ പ്രവര്‍ത്തനം നടത്തുന്ന ഷാഫി കോട്ടക്കല്‍ പൂക്കിപ്പറമ്പ് സ്വദേശിയാണ്. കരുമ്പില്‍ അബ്ദുല്‍ ലത്തീഫ് മറിയാമു ദമ്പതികളുടെ മകനാണ്. ജസീലയാണ് ഭാര്യ. ബത്തൂല്‍ ഏക മകളാണ്. തിരുവനന്തപ്പുരം കരമന സ്വദേശിയായ ടി ശിവജികുമാര്‍ 2006മുതല്‍ സിറാജ് തിരുവനന്തപുരം ബ്യൂറോയില്‍ ഫോട്ടോഗ്രാഫറായി ജോലിചെയ്യുന്നു. സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ സാഹസിക ഫോട്ടോഗ്രാഫി അവാര്‍ഡ്,പി സി സുകുമാരന്‍ നായര്‍ അവാര്‍ഡ്, തിക്കുറുശി സ്മാരക സമിതി അവാര്‍ഡ്, തിരുവനന്തപ്പുരം പ്രസ്‌ക്ലബ്ബ് അവാര്‍ഡ് എന്നിവക്ക് ശിവജി അര്‍ഹനായിട്ടുണ്ട്. 1997 മുതല്‍ സിറാസ അധ്യാപകന്‍ കൂടിയായ ഹമീദിന് സുന്നി വിദ്യഭ്യാസ ബോര്‍ഡിന്റെ 'ഇഹ്തിറാം'അവാര്‍ഡ്, സമസ്ത സെന്റിനറി മുഅല്ലിം അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്. നസീമയാണ് ഭാര്യ. മുഹമ്മദ് നിബ്രാസ്, ഹാഫിള് മുഹമ്മദ് നൈനൂനസ്, നബീല നുസ്‌റത്ത് എന്നിവര്‍ മക്കളാണ്.
റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ.

Post a Comment
Thanks