വീടുകളിൽ മോഷണശ്രമങ്ങൾ; ജാഗ്രത പാലിക്കണമെന്ന് കാക്കൂർ പോലീസ്


കാക്കൂർ: സ്റ്റേഷൻ പരിധിയിലെ വീടുകളിൽ മോഷണശ്രമങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ പോലീസ് ജാഗ്രത നിർദേശം നൽകി. വീടുകൾ പൂട്ടി പോകുന്നവർ യാത്രയ്ക്ക് മുമ്പ് സ്റ്റേഷനിൽ വിവരം അറിയിക്കണമെന്ന് പോലീസ് അറിയിച്ചു.


സ്വർണ്ണാഭരണങ്ങളും, പണവും മറ്റ് വിലപിടിപ്പുള്ള സാധനങ്ങളും വീട്ടിൽ സൂക്ഷിക്കുമ്പോൾ സുരക്ഷ ഉറപ്പാക്കണമെന്ന് നിർദേശമുണ്ട്. വീടിൻ്റെ സമീപം അപരിചിതരെ കണ്ടാൽ ഉടൻ പോലിസ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്നും, വീടും പരിസരവും സൂക്ഷ്മമായി നിരീക്ഷിച്ച് ജാഗ്രത പാലിക്കാനും അധികൃതർ അറിയിച്ചു.

Post a Comment

Thanks

أحدث أقدم