തിരൂരങ്ങാടി: തിരൂരങ്ങാടി നഗരസഭയുടെ ആഭിമുഖ്യത്തില്‍തീർപ്പാക്കാതെ കിടക്കുന്ന ഫയലുകളില്‍ ഈ മാസം 27ന് നടക്കുന്ന ഫയല്‍ അദാലത്തിന് അപേക്ഷകൾ സ്വീകരിക്കുന്നത് 22 തിങ്കൾ വരെ നീട്ടി.
അപേക്ഷകൾ ഫ്രണ്ട് ഓഫീസിൽ സ്വീകരിക്കും.കെട്ടിട പെർമിറ്റ്, ലൈസൻസ്, നികുതി, ക്ഷേമ പെൻഷൻ, ജമ്മ മാറ്റം, തുടങ്ങിയവ തീര്‍പ്പാക്കുന്നതിനുള്ള അപേക്ഷകള്‍ ഫയല്‍ നമ്പര്‍ സഹിതം രശീതി സഹിതം ലഭിക്കണം.22ന് ശേഷം ലഭിക്കുന്ന അപേക്ഷകൾ അദാലത്തിൽ പരിഗണിക്കില്ലെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ.
إرسال تعليق
Thanks