പി.എസ്.എം.ഒ കോളേജിൽ 22 ന് ഹാപ്പി ലൈഫ് സെമിനാർ.

 


തിരൂരങ്ങാടി : ആത്മഹത്യാ പ്രതിരോധത്തിൻ്റെ ഭാഗമായി

തിരുരങ്ങാടി പി.എസ്.എം. ഒ കോളേജിൽ

ഹാപ്പി ലൈഫ്

എന്ന വിഷയത്തിൽ

22 ന് തിങ്കളാഴ്ച

സെമിനാർ

സംഘടിപ്പിക്കും.

 സമൂഹത്തിൽ വർദ്ധിച്ചു വരുന്ന ആത്മഹത്യ പ്രവണതക്കെതിരെ വിദ്യാർഥികളിൽ ബോധവൽക്കരണം നടത്തുന്നതിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. കോളേജ് അലുംമിനി

അസോസിയേഷനും ജീവനി സെല്ലുമാണ്

സംഘാടകർ.

ഉച്ചക്ക് 2 മണിക്ക്

കോളേജ് സെമിനാർ

ഹാളിൽ

താനുർ ഡി.വൈ.എസ്.പി.

പി.പ്രമോദ്

ഉദ്ഘാടനം ചെയ്യും.

തിരൂരങ്ങാടി എം.കെ. എച്ച് ആശുപത്രി

മനോരോഗ വിദഗ്ധൻ

ഡോ. കെ.മുഹമ്മദ് ഫാറൂഖ്

മുഖ്യപ്രഭാഷണം നടത്തും.

ജീവിത ശൈലി

പരിശിലകരായ

നസ്‌ല തേജസ്,

ടി. മഞ്ജുള

എന്നിവർ

ക്ലാസെടുക്കും.

പരിപാടിയുടെ വിജയത്തിനായി

വിപുലമായ സംഘാടക സമിതി രൂപികരിച്ചു.

സംഘാടക സമിതി രൂപികരണ യോഗത്തിൽ

പ്രിൻസിപ്പൽ ഡോ. കെ നിസാമുദ്ധിൻ അധ്യക്ഷത വഹിച്ചു.

അഡ്വ സി.പി. മുസ്തഫ,

കെ.ടി മുഹമ്മദ് ഷാജു,

എം. അബ്ദുൽ അമർ ,

മുജീബ് താനാളൂർ,

ഡോ കെ.റംല,

പി.ശ്രുതി.

എന്നിവർ സംസാരിച്ചു.



റിപ്പോർട്ട്:

അഷ്റഫ് കളത്തിങ്ങൽ പാറ.

Post a Comment

Thanks

أحدث أقدم