കോട്ടക്കലിൽ നിപ സമ്പർക്ക പട്ടികയിലുണ്ടായിരുന്ന സ്ത്രീ മരിച്ചു; പരിശോധന ഫലം വരുന്നതുവരെ മൃതദേഹം സംസ്കരിക്കരുതെന്ന് ആരോഗ്യ വകുപ്പ്



 മലപ്പുറം : കോട്ടക്കലിൽ നിപ സമ്പർക്ക പട്ടികയിലെ സ്ത്രീ മരിച്ചു. മങ്കടയിൽ നിപ ബാധിച്ച് മരിച്ച പെൺകുട്ടിക്കൊപ്പം ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുണ്ടായിരുന്ന പരപ്പനങ്ങാടി സ്വദേശിയായ സ്ത്രീയാണ് ഇന്ന് മരിച്ചത്.

 മൃതദേഹം സംസ്കരിക്കാനുള്ള ബന്ധുക്കളുടെ ശ്രമം ആരോഗ്യ വകുപ്പ് തടഞ്ഞു. പരിശോധന ഫലം വരുന്നതുവരെ മൃതദേഹം സംസ്കരിക്കരുതെന്ന് ആരോഗ്യ വകുപ്പ് നിർദേശം നൽകി. ആരോഗ്യ വകുപ്പിൻ്റെ പ്രോട്ടോകോൾ പ്രകാരം ഇവർ ഹൈ റിസ്ക്ക് സമ്പർക്ക പട്ടികയിലാണ്. ഇന്ന് ഉച്ചയോടെ ഇവർ മരണത്തിന് കീഴടങ്ങുകയായിരുന്നു.

Post a Comment

Thanks

أحدث أقدم
Moonniyur Vartha