കോഴിക്കോട് യുവതിയുടെ മൊബൈൽ ഫോൺ പിടിച്ചുപറിച്ചു കൊണ്ടുപോയ പ്രതികൾ മലപ്പുറം ചേലേമ്പ്ര സ്വദേശി മുഹമ്മദ് മുസമിൽ (25) മണ്ണൂർ പാലയിൽ വീട്ടിൽ ഇർഷാദ് (22)എന്നിവരെയാണ് ബേപ്പൂർ പോലീസ് പിടികൂടിയത്.
11.07.2025 തീയതി വൈകുന്നേരം അരക്കിണർ സ്വദേശിനിയായ യുവതിയുടെ വീടിന്റെ വരാന്തയിൽ വച്ച് പ്രതികൾ 29000 രൂപ വിലവരുന്ന മൊബൈൽ ഫോൺ പിടിച്ച് പറിച്ച് പോകുകയായിരുന്നു.
തുടർന്ന് ബേപ്പൂർ പോലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരവേ നിരവധി സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നും മറ്റു ശാസ്ത്രീയ തെളിവുകളിൽ നിന്നുമായി പ്രതികളെപ്പറ്റി മനസ്സിലാക്കുകയും, പോലീസിനു കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതികളെ ബി സി റോഡിൽ വെച്ച് ബേപ്പൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ, SI സജിത്ത് കുമാർ, CPO മാരായ സജീഷ് ,വിജയ് , പ്രസൂൺ ഫറോക്ക് ക്രൈം സ്ക്വാഡ് അംഗങ്ങളായ SI സുജിത്.പി.സി, ASI അരുൺകുമാർ മാത്തറ, SCPO മാരായ വിനോട് ഐ ടി , അനൂജ് വളയനാട് , സനീഷ് പന്തീരാങ്കാവ്, സുബീഷ് വേങ്ങേരി , അഖിൽ ബാബു എന്നിവർ ചേർന്ന് കസ്റ്റഡിയിലെടുകയായിരുന്നു.
അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ കോടതിയിൽ ഹാജരാക്കി.

Post a Comment
Thanks