ഇക്കഴിഞ്ഞ ഹജ്ജിന് അപേക്ഷിച്ച് കാത്തിരിപ്പ് പട്ടികയിൽ ഉൾപ്പെട്ട് അവസരം ലഭിക്കാത്തവർ 2026ലെ ഹജ്ജിന് അപേക്ഷിക്കുകയാണെങ്കിൽ മുൻഗണന ലഭിക്കും. ഈ പരിഗണന ലഭിക്കുന്നതിന് അപേക്ഷിക്കുന്ന സമയത്ത് കഴിഞ്ഞ വർഷത്തെ കവർ നമ്പർ രേഖപ്പെടുത്തണമെന്ന് ഹജ്ജ് കമ്മിറ്റി അധികൃതർ അറിയിച്ചു.
പുതുതായി അപേക്ഷ നൽകുമ്പോൾ കഴിഞ്ഞ വർഷത്തെ കവറിൽ ഉൾപ്പെടാത്ത മറ്റാരെയും പുതുതായി ഉൾപ്പെടുത്തരുത്. കഴിഞ്ഞ വർഷത്തേതല്ലാത്ത മറ്റൊരാളെ പുതുതായി ഉൾപ്പെടുത്തുകയാണെങ്കിൽ അത് പരിഗണിക്കില്ല. ഈ കാറ്റഗറിയിൽ 'അപേക്ഷിക്കുന്നതിന് അർഹരായവർ അപേക്ഷയിൽ ജനറൽ-ബി (വെയ്റ്റിങ് list)) വിഭാഗത്തിലാണ് അപേക്ഷിക്കേണ്ടത്. 2116 പേരാണ് 2025 ഹജ്ജിന് അപേക്ഷ സമർപ്പിച്ച് അവസരം ലഭിക്കാത്തവർ.
إرسال تعليق
Thanks