കേരളത്തിൽ വീണ്ടും നിപ; രോഗം പാലക്കാട് സ്വദേശിക്ക്,യുവതിയുടെ നില ഗുരുതരം


സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ചു. പാലക്കാട് മണ്ണാർക്കാട് നാട്ടുകൽ സ്വദേശിയായ 38 വയസ്സുകാരിക്കാണ് പ്രാഥമിക പരിശോധനയിൽ നിപ സ്ഥിരീകരിച്ചത്. യുവതി പെരിന്തൽമണ്ണ സ്വകാര്യ  ആശുപത്രിയിൽ ചികിത്സയിലാണ്. യുവതിയുടെ നില ഗുരുതരമാണെന്നാണ് വിവരം. 

പൂനൈ വൈറോളജി ലാബിലേക്ക് സാമ്പിൾ അയച്ചിട്ടുണ്ട്. യുവതിക്ക് എവിടെ നിന്നാണ് രോഗബാധയേറ്റതെന്ന് വ്യക്തമായിട്ടില്ല. സമ്പർക്ക പട്ടികയിൽ വന്നവരെ കൂടി ആരോഗ്യവകുപ്പ് നിരീക്ഷിക്കുന്നുണ്ട്.

Post a Comment

Thanks

أحدث أقدم