ചേളാരി മേൽപ്പാലത്തിൽ വാഹനം ആളില്ലാതെ മുന്നോട്ട് നീങ്ങി; ഓട്ടൊയിലും ആംബുലൻസിലും ഇടിച്ചു നിന്നു

 


ചേളാരി മേൽപ്പാലത്തിൽ വാഹനം ആളില്ലാതെ മുന്നോട്ട് നീങ്ങി; ഓട്ടൊയിലും ആംബുലൻസിലും ഇടിച്ചു നിന്നു

ചേളാരി മേൽപ്പാലത്തിൽ ഇന്നലെ വൈകുന്നേരം നടന്ന അപകടം ഭാഗ്യം കൊണ്ട് ആളാഭായമില്ലാതെ രക്ഷപെട്ടു.

 പാലത്തിൽ നിർത്തിയിട്ടിരുന്ന കാർ നിയന്ത്രണം വിട്ട് മുന്നോട്ട് പോയി, റോഡിലുള്ള ഒരു ഓട്ടോയിലും മറ്റൊരു ആംബുലൻസിലും ഇടിച്ചുണ്ടായ അപകടത്തിൽ ആളുകൾക്ക് പരിക്കൊന്നും പറ്റിയില്ല.


  ഹാൻഡ്‌ബ്രേക്ക് ഉപയോഗിക്കാതെ വാഹനം നിർത്തിയത് തന്നെയാണ് അപകടത്തിന് കാരണം എന്നാണ് ലഭിക്കുന്ന വിവരം. പാലത്തിൽ വാഹനങ്ങൾ നിർത്തുന്നത് തന്നെ ദിവസവും പോലീസ് ഫൈൻ നൽകാറുണ്ട്.

പ്രദേശത്തെ നാട്ടുകാരും യാത്രക്കാരും സംഭവസ്ഥലത്ത് കൂടിച്ചേർന്നു

 ഇത് കാരണം മാതാപുഴ റോഡ് ജംഗ്ഷനിൽ കുറേ സമയം ബ്ലോക്ക് അനുഭവപെട്ടു.

Post a Comment

Thanks

أحدث أقدم
Moonniyur Vartha