നാളെ മുതൽ സംസ്ഥാനത്ത് അനിശ്ചിതക്കാല സ്വകാര്യ ബസ്സ് സമരം


സംസ്ഥാനത അനിശ്ചിതകാല സൗകാര്യ ബസ് പണിമുടക്കുമായി മുന്നോട്ട് പോകുമെന്ന് ബസ് ഉടമ സംയുക്ത സമിതി. 17 ന് ഗതാഗത മന്ത്രിയായി നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നുവെന്നും സംയുക്ത സമര സമിതി നേതാക്കൾ പറഞ്ഞു. 2012 ലാണ് വിദ്യാർത്ഥി കൺസെഷൻ ഒരു രൂപ ആക്കിയത്. അന്ന് ഡീസൽ വില 42 രൂപ ആയിരുന്നു. നാളിതുവരെയായിട്ട് വിദ്യാർത്ഥി ചാർജ് വർദ്ധിപ്പിക്കുന്നില്ല. വിദ്യാർത്ഥികളുടെ നിരക്ക് വർദ്ധിപ്പിച്ചില്ലെങ്കിൽ, സ്വകാര്യ ബസ് വ്യവസായം വലിയ നഷ്ടത്തിലേക്ക് പോകുമെന്ന് കോഴിക്കോട് ജില്ല ബസ് ഉടമ സംയുക്ത സമര സമിതി ചെയർമാൻ കെ ടി വാസുദേവൻ പറഞ്ഞു.

വിദ്യാർത്ഥികളുടെ ചാർജ് വർദ്ധിപ്പിക്കുക, അനാവശ്യ ഇ – ചലാൻ ഒഴിവാക്കുക, തൊഴിലാളികൾക്ക് വേണ്ട പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് സമരം നടത്തുന്നത്. ഈ മാസം 22 മുതൽ നടക്കുന്ന അനിശ്ചിതക്കാല സമരത്തിൽ എല്ലാ ബസുകളും പങ്കെടുക്കുമെന്നും ബസ് ഓണേഴ്സ് അസോസിയേഷൻ അറിയിച്ചു. മറ്റ് മാർഗ്ഗങ്ങൾ ഇല്ലാത്തതുകൊണ്ടാണ് ബസ് സമരവുമായി മുന്നോട്ടുപോകുന്നത് എന്നും ബസ് ഉടമ സംയുക്ത സമിതി ഭാരവാഹികൾ പറഞ്ഞു.

Post a Comment

Thanks

أحدث أقدم
Moonniyur Vartha