കാളികാവിലെ കടുവ കുടുങ്ങി; ഗഫൂറിനെ കൊന്ന കടുവയെന്ന് സൂചന


മലപ്പുറം: കാളികാവിൽ കടുവ കൂട്ടിലായി. കരുവാരക്കുണ്ട് സുൽത്താന എസ്റ്റേറ്റിൽ സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. രണ്ടുമാസമായി വനംവകുപ്പ് കടുവയ്ക്കായി തിരച്ചിൽ നടത്തിവരികയായിരിന്നു. കൂട്ടിൽ കടുവ കുടുങ്ങിയതായ വിവരം നാട്ടുകാരാണ് വനംവകുപ്പിനെ അറിയിച്ചത്. മെയ് 15ന് തോട്ടംതൊഴിലാളിയായ ഗഫൂറിനെ കാളികാവ് എസ്റ്റേറ്റിൽവെച്ച് ഒരു കടുവ കൊലപ്പെടുത്തിയിരുന്നു. ഈ കടുവയാണ് കുടുങ്ങിയതെന്നാണ് സൂചന.


പ്രദേശത്ത് പലതവണ കടുവയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ക്യാമറകളിൽ കടുവയുടെ ദൃശ്യം പതിഞ്ഞിരുന്നുവെന്ന് മാത്രമല്ല ഒരു തവണ കടുവയെ കാണുകയും ചെയ്തിരുന്നു. എന്നാൽ പിടികൂടാൻ കഴിയാത്തത് വനംവകുപ്പിന് വലിയ തലവേദന സൃഷ്ടിച്ചിരുന്നു. കടുവയെ വെടിവെച്ച് കൊല്ലണം എന്നതാണ് നാട്ടുകാരുടെ ആവശ്യം. പ്രദേശത്തെ കടുവയുടെ സാന്നിധ്യം കാരണം ജോലിക്ക് പോകാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു നാട്ടുകാർ.

Post a Comment

Thanks

أحدث أقدم
Moonniyur Vartha