കുന്നത്ത് പറമ്പ് സ്കൂളിൽ ഓപൺ ജിം ഉദ്ഘാടനവും പ്രതിഭാദരവും നടത്തി.


മൂന്നിയൂർ: കുന്നത്ത് പറമ്പ് എ.എം.യു.പി.സ്കൂളിൽ സ്ഥാപിച്ച ഓപൺ ജിം ഉദ്ഘാടനവും എൽ.എസ്.എസ് - യു.എസ്.എസ്. പരീക്ഷകളിൽ വിജയിച്ച പ്രതിഭകളെ ആദരിക്കലും നടത്തി. സ്കൂളിന്റ 72-ാം വാർഷികോപഹാരമായി ക്യാപ്സൂൾ ഗ്രൂപ്പ് ഒരുക്കിയതാണ് നാല് തരത്തിലുള്ള  ഓപൺ ജിം.  ഓപൺ ജിമ്മിന്റെ ഉദ്ഘാടനം ക്യാപ്സൂൾ ഗ്രൂപ്പ് ചെയർമാനും ജീവകാരുണ്യ പ്രവർത്തകനുമായ ഡോ:കബീർ മച്ചിഞ്ചേരി നിർവ്വഹിച്ചു.

  ഈ വർഷം എൽ.എസ്.എസ് - യു.എസ്.എസ്. പരീക്ഷകളിൽ മികച്ച വിജയം നേടിയ സ്കൂളിലെ 24 പ്രതിഭകളെ  ആദരിച്ചു. സ്കൂളിൽ നടന്ന ചടങ്ങിൽ പി.ടി.എ.പ്രസിഡണ്ട് അഷ്റഫ് കളത്തിങ്ങൽ പാറ അദ്ധ്യക്ഷ്യം വഹിച്ചു. ബ്ലോക്ക് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സ്റ്റാർ മുഹമ്മദ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. 

സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം തിരൂരങ്ങാടി പോലീസ് സബ് ഇൻസ്പെക്ടർ അഷ്റഫ് ഉദ്ഘാടനം ചെയ്തു. ഡോ: കബീർ മച്ചി ഞ്ചേരി,ഗ്രാമ പഞ്ചായത്ത് മെമ്പർ സാജിത ടീച്ചർ, തിരൂരങ്ങാടി പോലീസ് സബ് ഇൻസ്പെക്ടർ സത്യൻ, സ്കൂൾ മാനേജർ പി.വി.പി.അഹമ്മദ്, പി.ടി.എ. വൈസ് പ്രിസണ്ട് പി.വി.പി. മുസ്ഥഫ, എം.ടി.എ. പ്രിസണ്ട് കെ.സഫൂറ, ഗിരീഷ് മാസ്റ്റർ, പ്രതാപൻ മാസ്റ്റർ, മുസ്ഥഫ ഹുസൈൻ പീച്ചി, അലി, മൈമൂന എന്നിവർ പ്രസംഗിച്ചു. ഹെസ് മാസ്റ്റർ പ്രശാന്ത് മാസ്റ്റർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഷബീർ അലി നന്ദിയും പറഞ്ഞു.എൽ.എസ്.എസ് - യു.എസ് .എസ് . വിജയികൾക്കുള്ള ക്യാഷ് അവാർഡും മെമന്റോയും  ചടങ്ങിൽ നൽകി.ഏറ്റവും കൂടുതൽ മാർക്ക് സ്കോർ ചെയ്ത വിദ്യാർത്ഥിക്ക് സ്കൂളിലെ അദ്ധ്യാപകൻ രതീഷ് മാസ്റ്റർ നൽകുന്ന സൈക്കിൾ ചടങ്ങിൽ വെച്ച്  നൽകി.

Post a Comment

Thanks

أحدث أقدم
Moonniyur Vartha