ഛണ്ഡീഗഡ്: സ്വകാര്യ സ്‌കൂള്‍ പ്രിന്‍സിപ്പലിനെ കൗമാരക്കാരായ വിദ്യാര്‍ഥികള്‍ കുത്തിക്കൊലപ്പെടുത്തി. ജഗ്ബീര്‍ സിങ്ങാണ് കൊല്ലപ്പെട്ടത്. ഹരിയാനയിലെ ഹിസാര്‍ ജില്ലയിലെ ഗ്രാമത്തിലാണ് നടുക്കുന്ന സംഭവമുണ്ടായത്.
ഹിസാര്‍ ജില്ലയിലെ നര്‍നൗണ്ടിലെ ബാസ് ഗ്രാമത്തിലെ കര്‍തര്‍ മെമ്മോറിയല്‍ സീനിയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്രായപൂര്‍ത്തിയാകാത്ത രണ്ട് സ്‌കൂള്‍ വിദ്യാര്‍ഥികളാണ് കൊലപാതകം നടത്തിയത്. കേസില്‍ പ്രതികര്‍ക്കായി തിരച്ചില്‍ ആരംഭിച്ചതായി ഹാന്‍സി പൊലീസ് സൂപ്രണ്ട് അമിത് യശ്വര്‍ധന്‍ പറഞ്ഞു.
മുടി വെട്ടാന്‍ വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടതിന്റെ ദേഷ്യത്തിനാണ് പ്രിന്‍സിപ്പലിനെ ആക്രമിച്ചത്. സ്‌കൂളിലെ പ്രിന്‍സിപ്പല്‍ ജഗ്ബിര്‍ സിങിനെ രണ്ടു വിദ്യാര്‍ത്ഥികള്‍ കത്തികൊണ്ട് ആക്രമിച്ച് കുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഗുരുതരമായി പരിക്കേറ്റ പ്രിന്‍സിപ്പളിനെ സ്‌കൂളിലെ മറ്റു അധ്യാപകരും ജീവനക്കാരും ചേര്‍ന്ന് ഹിസാറിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
إرسال تعليق
Thanks