‘മഞ്ഞുമ്മൽ ബോയ്സ്’ സാമ്പത്തിക തട്ടിപ്പു കേസ്: സൗബിൻ ഷാഹിർ അറസ്റ്റിൽ


  കൊച്ചി | സാമ്പത്തിക തട്ടിപ്പുകേസിൽ നടനും നിർമാതാവുമായ സൗബിൻ ഷാഹിർ അറസ്റ്റിൽ. മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്. നേരത്തെ സൗബിൻ ഷാഹിർ, പിതാവ് ബാബു ഷാഹിർ, ഷോൺ ആന്റണി എന്നിവരെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ബാബു ഷാഹിറിന്റെയും ഷോൺ ആന്റണിയുടെയും അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. എന്നാൽ ഹൈക്കോടതി നേരത്തെ മുൻകൂർ ജാമ്യം അനുവദിച്ചിട്ടുള്ളതിനാൽ മൂവരെയും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയയ്ക്കും.


‘മഞ്ഞുമ്മല്‍ ബോയ്സ്’ സിനിമയുടെ ലാഭത്തിന്റെ 40% നൽകാമെന്നു കാണിച്ച് പ്രതികൾ തന്നിൽനിന്ന് 7 കോടി രൂപ കൈപ്പറ്റിയെന്നും എന്നാൽ ലാഭവിഹിതമോ മുതല്‍മുടക്കോ നൽകാതെ വഞ്ചിച്ചു എന്നാണ് അരൂർ സ്വദേശി സിറാജ് വലിയവീട്ടിൽ ഹമീദ് എന്നയാൾ പരാതി നൽകിയത്. 


കോടതി നിർദേശപ്രകാരം മരട് പൊലീസ് അന്വേഷണം നടത്തുകയും സൗബിനും മറ്റുള്ളവർക്കുമെതിരെ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകുകയും ചെയ്തു. പ്രതികൾ ഗൂഡാലോചന നടത്തി പരാതിക്കാരനെ വഞ്ചിക്കുകയായിരുന്നു എന്നായിരുന്നു പൊലീസ് റിപ്പോർട്ട്. തുടർന്ന് കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ ഹൈക്കോടതിെയ സമീപിച്ചെങ്കിലും ഇതു തള്ളി. തുടർന്ന് അന്വേഷണം ശക്തിപ്പെടുത്തിയ പൊലീസ് കഴിഞ്ഞ 20ന് മൂന്നു പേരെയും ചോദ്യം ചെയ്യലിന് വിളിച്ചിപ്പിരുന്നു. എന്നാൽ ഹൈക്കോടതി ഇവർക്കു സമയം നീട്ടി നൽകി. തുടർന്ന് കേസ് പരിഗണിച്ചപ്പോൾ ഇത് സിവില്‍ - വ്യാപാര സ്വഭാവത്തിലുള്ളതാണെന്നും സാധാരണ ക്രിമിനല്‍ കേസായി പരിഗണിക്കാനാവില്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു.

Post a Comment

Thanks

أحدث أقدم
Moonniyur Vartha