തിരൂരങ്ങാടി:ഹരിത കേരളം മിഷന്റെ ആഭിമുഖ്യത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ ഏകീകരണത്തോടെയും ജനകീയ പങ്കാളിത്തത്തോടെയും ഒരുകോടി തൈകൾ നട്ടു പിടിപ്പിക്കുന്നതിന് ലക്ഷ്യമിട്ട് കേരളമൊട്ടാകെ നടപ്പിലാക്കുന്ന ജനകീയ വൃക്ഷവത്കരണ ക്യാമ്പയിൻ തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് തല ഉദ്ഘാടനം നടന്നു. ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിൽ ഫലവൃക്ഷതൈ നട്ടു കൊണ്ട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി. സാജിദ ഉദ്ഘാടനം നിർവഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ഒ. കെ പ്രേമരാജൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്റ്റാർ മുഹമ്മദ്, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി .സി . ഫൗസിയ, മെമ്പർമാരായ റംല പി.കെ, ബാബുരാജൻ പൂക്കടവത്ത്, ഷെരീഫ മേടപ്പിൽ, സുഹ്‌റ ഒള്ളക്കൻ, ജാഹ്ഫർ വെളിമുക്ക്, CT അയ്യപ്പൻ, ബ്ലോക്ക് പഞ്ചായത്ത് ഉദ്യോഗസ്ഥർ, ഹരിത കേരളം മിഷൻ R.P. ഫായിസ് എന്നിവരും പങ്കെടുത്തു. ഒരു തൈ നടാം ജനകീയ വൃക്ഷാവൽക്കരണ ക്യാമ്പയിന്റെ ലോഗോ പ്രകാശനവും ഇതോടൊപ്പം നടന്നു.
ജനകീയ വൃക്ഷവത്ക്കരണത്തിന്റെ ഭാഗമായി ബ്ലോക്ക് പരിധിയിലുള്ള പഞ്ചായത്തുകളിലും ഘടകസ്ഥാപനങ്ങളിലും സ്കൂളുകളിലും അംഗനവാടികളിലും ക്യാമ്പയിൻ ഭാഗമായി വിവിധ വൃക്ഷവത്കരണ പരിപാടികൾ നടന്നുകൊണ്ടിരിക്കുന്നു.
റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ.
إرسال تعليق
Thanks