ചെമ്മാട് : ബേപ്പൂർ സുൽത്താൻ എന്ന പേരിൽ അറിയപ്പെടുന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമ്മകൾ ജ്വലിച്ചു നിൽക്കുന്ന ജൂലൈ 6. ബഷീർ ദിനത്തോടനുബന്ധിച്ച് ചെമ്മാട് നാഷണൽ ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്കൂളിൽ മലയാളം വേദിയുടെ കീഴിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു.
കഥാപാത്ര ആവിഷ്കാരം,അനുസ്മരണം, കഥാപാത്രങ്ങളുടെ ക്ലാസ് സന്ദർശനം, ലൈവ് ക്വിസ്, സ്കൂൾ വിദ്യാർത്ഥികൾ അഭിനയിച്ച ഇമ്മിണി ബല്ല്യ ഒന്ന്, അട്ട എന്നിവയുടെ ഡോക്യുമെന്ററി പ്രദർശനം എന്നിവ അരങ്ങേറി. പാത്തുമ്മയുടെ ആടുമായി കഥാപാത്രങ്ങൾ ക്ലാസ്റൂം സന്ദർശിച്ചത് കുട്ടികൾക്ക് നവ്യാനുഭവമായി.
സ്കൂൾ പ്രിൻസിപ്പൾ മുഹിയുദ്ധീൻ, അഡ്മിനിസ്ട്രേറ്റീവ് മാനേജർ റഹീം മാസ്റ്റർ ചുഴലി എന്നിവർ സംസാരിച്ചു, മലയാളം വേദി അധ്യാപകരായ സാലിം, സുനിത,ബീന ഡി നായർ,ലിനു,ഹുസൈൻ,റാഹില, നാഫിയ ഷെറിൻ, സരിത, നദീറ, ബദ്റുദ്ധീൻ, ബീന എന്നിവർ നേതൃത്വം നൽകി.
ഫോട്ടോ : ബഷീർ ദിനാചരണത്തിന്റെ ഭാഗമായി ചെമ്മാട് നാഷണൽ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ മലയാളം വേദി സംഘടിപ്പിച്ച ബഷീർ കഥാപാത്ര ആവിഷ്കാരം
إرسال تعليق
Thanks