കുട്ടിക്ക് പൈസ അയയ്ക്കാൻ ബാങ്ക് അക്കൗണ്ട് ഇല്ല എന്ന ടെൻഷൻ വേണ്ട. ഇനി യുപിഐ ഉപയോഗിച്ച് പണം അയയ്ക്കാൻ സാധിക്കും. ഗൂഗിൾ പേ, ബിഎച്ഐഎം പോലുള്ള ആപ്പുകളിൽ ലഭ്യമായ ഒരു ഡെലിഗേറ്റഡ് പേയ്‌മെന്റ് ഫീച്ചറാണ് യുപിഐ സർക്കിൾ. ഇതിലൂടെ ഒരു പ്രാഥമിക ഉപയോക്താവിന് മറ്റൊരു ഉപയോക്താവിന്റെ അക്കൗണ്ടുമായി ലിങ്ക് ചെയ്യാനും ആ അക്കൗണ്ടിലേക്ക് പേയ്‌മെന്റുകൾ നടത്താനും സാധിക്കും.
ഈ ഫീച്ചർ ഉപയോഗിക്കുമ്പോൾ നിങ്ങളുടെ കുട്ടിക്ക് ക്യൂആർ കോഡുകൾ സ്കാൻ ചെയ്യാനും നിങ്ങളുടെ യുപിഐ ഐഡി വഴി പണം അയയ്ക്കാനും കഴിയും. എന്നാൽ രക്ഷിതാവിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങളോ യുപിഐ പിൻ നമ്പറോ കുട്ടിക്ക് ലഭിക്കില്ല. നിങ്ങൾക്ക് ദിവസേനയോ പ്രതിമാസമോ എത്ര രൂപ നൽകണമെന്ന് ലിമിറ്റ് സെറ്റ് ചെയ്യാനും കഴിയും. അല്ലെങ്കിൽ ഓരോ ട്രാൻസാക്ഷനും അപ്പ്രൂവ് ചെയ്യുകയോ ചെയ്യാം.
15 വയസ്സിന് താഴെയുള്ള കുട്ടികൾക്കോ സ്വന്തമായി ബാങ്ക് അക്കൗണ്ട് ഇല്ലാത്തവർക്കോ ഈ സംവിധാനം ഉപകാരപ്രദമാണ്. ബാങ്ക് അക്കൗണ്ട് ഉണ്ടെങ്കിൽ കുട്ടിക്ക് 15 നു വയസ്സോ അതിൽ കൂടുതലോപ്രായമുണ്ടെങ്കിൽ അവർക്ക് ഒരു യുപിഐ ഐഡിക്ക് രജിസ്റ്റർ ചെയ്യാം. പല ബാങ്കുകളും 10 വയസ്സ് പ്രായമുള്ള കുട്ടികൾക്ക് ബാങ്ക് അക്കൗണ്ടുകൾ നൽകുന്നുണ്ട്.
إرسال تعليق
Thanks