പരപ്പനങ്ങാടി : ഇരുന്നൂറോളം രോഗികൾ ദിനം പ്രതി ആശ്രയിക്കുന്ന നെടുവ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ അപകട ഭീഷണി ഉയർത്തുന്ന വാട്ടർ ടാങ്ക് പൊളിച്ചു നീക്കുകയും, ശോചനീയമായ ബിൽഡിംഗ്‌കൾ പൊളിച്ചു നീക്കുകയോ അറ്റകുറ്റ പണികൾ നടത്തി ഉപയോഗപ്രദമാക്കണമെന്നും, രാത്രി കാലങ്ങളിൽ ഒരു ഡോക്ടറുടെ സേവനം ഉറപ്പു വരുത്തണം എന്നും ഹെൽത്ത് സെന്ററിൽ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കണം എന്ന് ആവശ്യപെട്ടു കൊണ്ട് ഡി വൈ എഫ് ഐ ചെട്ടിപ്പടി മേഖലാ കമ്മിറ്റി മെഡിക്കൽ ഓഫീസർ ക്ക് പരാതി നൽകി.
തുടർനടപടികൾ വേഗത്തിലാക്കേണ്ട മുൻസിപ്പാലിറ്റിയുടെ ധിക്കാര പ്രവർത്തനത്തിന് എതിരെ ശക്തമായ പ്രതിഷേധ പരിപാടിയുമായി ഡിവൈഎഫ്ഐ മുന്നോട്ട് പോവുമൊന്നും ചെട്ടിപ്പടി മേഖല സെക്രട്ടറി കെ. രഞ്ജിത്ത്, ജോ. സെക്രട്ടറി എ പി . സഫ് വാൻ എന്നിവർ പറഞ്ഞു.
إرسال تعليق
Thanks