തോട്ടിൽ കുളിക്കാൻ പോയ വിദ്യാർഥി ഷോക്കേറ്റ് മരിച്ചു

 


വേങ്ങര: സുഹൃത്തുക്കൾക്കൊപ്പം തോട്ടിൽ കുളിക്കാൻ പോയ വിദ്യാർഥി പൊട്ടി വീണ വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റ് മരിച്ചു. 


അച്ഛനമ്പലം സ്വദേശി പരേതനായ പുള്ളാട്ട് അബ്ദുൽ മജീദിൻ്റെ മകൻ അബ്ദുൽ വദൂദ് (18) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം 3.30 ന് പള്ളിക്ക് സമീപത്തുള്ള വെട്ടുതോട്ടിൽ ആണ് സംഭവം. 

സുഹൃത്തുക്കൾ ക്കൊപ്പം വെട്ടു തോടിന് സമീപത്തേക്ക് പോയതായിരുന്നു. ഇതിനിടെ വദൂദ് തൊട്ടിലിറങ്ങാൻ പോയെന്ന് സുഹൃത്തുക്കൾ പറഞ്ഞു. കുറെ നേരം കഴിഞ്ഞിട്ടും കാണാത്തതിനെ തുടർന്ന് നോക്കിയപ്പോൾ ലൈൻ കമ്പി ദേഹത്ത് ഉള്ള നിലയിൽ തൊട്ടിൽ കണ്ടു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.


വേങ്ങര അൽ ഇഹ്സാൻ സ്‌കൂളിൽ പ്ലസ് ടു വിദ്യാർഥി യാണ്. മാതാവ്, സഫിയ.


സഹോദരങ്ങൾ: ദാവൂദ്, ഇസ്‌മയിൽ, മൊയ്‌തീൻ, ആരിഫ്, ആലിയ, റഫിയത്ത്.

Post a Comment

Thanks

أحدث أقدم
Moonniyur Vartha