കനത്ത മഴ | ഊട്ടിയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചു


ഊട്ടി: കനത്ത മഴ മുന്നറിയിപ്പിനെ തുടർന്ന് ഊട്ടിയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ താൽക്കാലികമായി അടച്ചു. ഇന്ന് കോയമ്പത്തൂർ, നീലഗിരി ജില്ലകളിൽ ചെന്നൈ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പശ്ചിമ ഘട്ടത്തോട് ചേർന്നുള്ള പ്രദേശങ്ങളിൽ കനത്ത മഴയ്‌ക്ക് സാധ്യതയുണ്ടെന്നും റിപ്പോർട്ടുണ്ട്. ഇന്നലെ (ജൂലൈ 19) കോയമ്പത്തൂരിലെ പ്രാന്തപ്രദേശങ്ങളിൽ പെട്ടെന്ന് മഴ പെയ്തു. നീലഗിരി ജില്ലയിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിലും മഴ പെയ്തു.

അവലാഞ്ച് തടാകം, പൈൻ ഫോറസ്റ്റ്, എട്ടാം മൈൽസ്റ്റോൺ, അർബോറെറ്റം ട്രീ ഗാർഡൻ തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങൾ താൽക്കാലികമായി അടച്ചിരിക്കുകയാണ്.

Post a Comment

Thanks

أحدث أقدم
Moonniyur Vartha