യുവതി സ്വന്തം മകളെ ലൈംഗികപീഡനത്തിനിരയാക്കിയത് വര്‍ഷങ്ങളോളം; വിവാഹശേഷം ഭര്‍ത്താവിനോട് എങ്ങനെ പെരുമാറണമെന്ന് പഠിപ്പിക്കുകയാണെന്നും ന്യായീകരണം


ബംഗളുരു: സ്വന്തം മകളെ ആറു വർഷമായി ലൈംഗിക പീഡനത്തിനിരയാക്കിയിരുന്ന യുവതിക്കെതിരെ കേസെടുത്തു. ബെംഗളുരു ആർ.ടി നഗർ പൊലീസാണ് നാല്‍പ്പത്തഞ്ചുകാരിക്കെതിരെ കേസെടുത്തത്.ഒരു സ്വകാര്യ സ്കൂളിലെ ഒമ്ബതാം ക്ലാസ് വിദ്യാർത്ഥിനിയാണ് അമ്മയുടെ ലൈംഗികപീഡനത്തിന് ഇരയായത്. സ്കൂളില്‍ നടത്തിയ കൗണ്‍സിലിംഗിലാണ് പതിനഞ്ചുകാരി ഇക്കാര്യം വെളിപ്പെടുത്തിയത്. ഇതിനു പിന്നാലെ കൗണ്‍സിലർ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. പോക്സോ വകുപ്പുകള്‍ ചുമത്തിയാണ് യുവതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.


സ്കൂളില്‍ നടത്തിയ കൗണ്‍സിലിംഗില്‍ പതിനഞ്ചുകാരി നടത്തിയത് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലായിരുന്നു. വർഷങ്ങളായി അമ്മ തന്നെ ലൈംഗിക പീഡനത്തിനിരയാക്കുന്നു എന്നായിരുന്നു പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍. വിവാഹശേഷം ഭർത്താവിനോട് എങ്ങനെ പെരുമാറണമെന്ന് പഠിപ്പിക്കുകയാണെന്ന് പറഞ്ഞായിരുന്നു അമ്മ ലൈംഗികമായി പീഡിപ്പിച്ചതെന്നാണ് പെണ്‍കുട്ടി പറഞ്ഞത്.


കഴി‌ഞ്ഞ ആറു വർഷമായി സ്വന്തം അമ്മ പെണ്‍കുട്ടിയെ പീഡിപ്പിച്ചു വരികയാണെന്ന് കൗണ്‍സിലർ നല്‍കിയ പരാതിയില്‍ പറയുന്നു. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ് പ്രതിയായ യുവതി. ഇവർ ഭർത്താവുമായി വേർപിരിഞ്ഞാണ് താമസിക്കുന്നത്. 

Post a Comment

Thanks

Previous Post Next Post