വൈദ്യുതി അപകടങ്ങൾ ഒഴിവാക്കാനായി കെഎസ്ഇബി കവചിത ലൈനുകൾ നിർമിക്കും. പുതിയ വൈദ്യുതി ലൈൻ നിർമാണം ഇനി കവചിത ലൈനുകൾ ഉപയോഗിച്ച് മാത്രമായിരിക്കും. വൈദ്യുതി മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
തുടർച്ചയായി ഉണ്ടാകുന്ന വൈദ്യുതി അപകടങ്ങൾ ഒഴിവാക്കാൻ സംസ്ഥാന, ജില്ലാതല കമ്മിറ്റികൾ വിളിച്ചുകൂട്ടാൻ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി നിർദേശിച്ചു. അടുത്തമാസം 15നകം കമ്മിറ്റി വിളിച്ചുകൂട്ടണം. സുരക്ഷാ പരിശോധനകൾ ആഗസ്റ്റ് 15ന് മുമ്പ് പൂർത്തിയാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
വൈദ്യുതി ലൈനുകളിലെ അപകട സാധ്യതകൾ കണ്ടെത്താൻ സോഫ്റ്റ്‌വെയർ തയ്യാറാക്കും. വൈദ്യുതി അപകടങ്ങൾ ഉണ്ടായാൽ കർശന നടപടി സ്വീകരിക്കാനും മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തീരുമാനമായി.
إرسال تعليق
Thanks