പത്മശ്രീ റാബിയയുടെ ചികിൽസാ ചെലവ് സർക്കാർ വഹിക്കും.


അന്തരിച്ച സാക്ഷരത പ്രവർത്തകയും പത്മശ്രീ അവാർഡ് ജേതാവുമായ തിരൂരങ്ങാടി  കെ.വി.റാബിയയുടെ  

ചികിത്സയ്ക്ക് ചെലവായ 2,86,293/- രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും അനുവദിക്കാൻ ഇന്ന് ചേർന്ന  മന്ത്രിസഭായോഗത്തിൽ തീരുമാനിച്ചു. റാബിയയുടെ അനന്തരാവകാശികളായ മൂന്ന് സഹോദരിമാരിൽ ഒരാളായ ആരിഫയുടെ പേരിൽ ഈ തുക കൈമാറും.


കോട്ടക്കൽ സ്വകാര്യ  ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന വേളയിൽ കെ.വി. റാബിയയെ സന്ദർശിച്ചപ്പോൾ ഉന്നത വിദ്യാഭ്യാസ - സാമൂഹിക നീതി  വകുപ്പ് മന്ത്രി ആർ. ബിന്ദു ചികിത്സാസഹായം ലഭ്യമാക്കുന്നത് സംബന്ധിച്ച്  വാക്ക് നൽകിയിരുന്നു.

തളർന്ന ശരീരത്തിലുള്ള ആ ഒരിക്കലും തളരാത്ത മനസ്സുമായി  അറിവിലൂടെ, മനക്കരുത്തിലൂടെ സാക്ഷരതാ പ്രവർത്തനത്തിൽ പങ്കു ചേർന്ന് തൻ്റെ പ്രവർത്തനം കൊണ്ട് വിസ്മയം തീർക്കുകയായിരുന്നു കെ.വി. റാബിയ. പത്മശ്രീ റാബിയക്ക് ഉചിതമായ സ്മാരകം കൂടി ജൻമനാട്ടിൽ വേണമെന്ന ആവശ്യവും സർക്കാരിന്റെ പരിഗണനയിലാണ്.


റിപ്പോർട്ട്:

അഷ്റഫ് കളത്തിങ്ങൽ പാറ.

Post a Comment

Thanks

أحدث أقدم
Moonniyur Vartha