ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹം കണ്ടെത്തി, മകൻ അറസ്റ്റിൽ


  തൃശൂർ: തൃശൂർ മുളയം കൂട്ടാലയിൽ മകൻ അച്ഛനെ കൊലപ്പെടുത്തിയെന്ന് സംശയം. കൂട്ടാല സ്വദേശി സുന്ദരനെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. മകൻ സുമേഷിനെ പൊലീസ് പിടികൂടിയിട്ടുണ്ട്.

കൊലപ്പെടുത്തിയ ശേഷം സുന്ദരനെ ചാക്കിൽ കെട്ടി സമീപത്തെ പറമ്പിൽ ഉപേക്ഷിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. ഇന്ന് വൈകുന്നേരം ബന്ധുക്കളാണ് മൃതദേഹം കണ്ടെത്തിയത്.

സുമേഷിൻ്റെ അനുജനൊപ്പമാണ് സുന്ദരൻ താമസിച്ചിരുന്നത്. ഈ വീട്ടിൽ മദ്യപിച്ചെത്തി സുമേഷ് വഴക്ക് ഉണ്ടാക്കിയിരുന്നതായി പൊലീസ് അറിയിച്ചു. ഇന്നും ഉച്ചയോടെ തർക്കമുണ്ടായിരുന്നതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി.

Post a Comment

Thanks

أحدث أقدم
Moonniyur Vartha