'ബര്‍മുഡ കള്ളൻ' കൊണ്ടോട്ടി പോലീസിന്റെ പിടിയില്‍


കൊണ്ടോട്ടി: ജൂണ്‍ മാസത്തിലെ പതിനേഴാം തീയതി തുറക്കലിലെ വീട്ടിലും പതിനെട്ടാം തീയതി കോടങ്ങാട്ട് വീട്ടിലും മോഷണം നടത്തിയ പ്രതിയെ കൊണ്ടോട്ടി പോലീസ് അറസ്റ്റ് ചെയ്തു. മോഷണം നടന്ന ദിവസങ്ങളില്‍ കൊണ്ടോട്ടി പോലീസ് പ്രതിയുടെ മോഷണ രീതി മനസ്സിലാക്കിയതിന് തുടർന്ന് നാട്ടുകാർക്ക് ജാഗ്രത നിർദ്ദേശം നല്‍കിയിരുന്നു.


പെരുമ്പാവൂർ പാറക്കല്‍ ഇരിങ്ങോള്‍ സ്വദേശി ജോസ് മാത്യു (52) വിനെയാണ് കൊണ്ടോട്ടി പോലീസ് കസ്റ്റഡിയിലെടുത്തത്.


കഴിഞ്ഞയാഴ്ച്ച കോട്ടക്കല്‍ പോലീസ് സ്റ്റേഷനിലെ സമാനമായ കേസില്‍ അറസ്റ്റ് ചെയ്തിരുന്നു. അതിന് പിന്നാലെയാണ് കൊണ്ടോട്ടി പോലീസ് പ്രതിയെ കോടങ്ങാടും തുറക്കലും നടന്നമോഷണ കേസില്‍ അറസ്റ്റ് ചെയ്തത്. പ്രതിയെ 'ബർമുഡ കളളൻ' എന്ന പേരിലാണ് അറിയപ്പെടുന്നത്. വയനാട് ജില്ലക്കാരനാണെങ്കിലും പ്രതി പെരുമ്പാവൂരില്‍ ആണ് താമസം.


സംസ്ഥാനത്ത് 30 മോഷണ കേസുകളില്‍ പ്രതിയാണ് ജോസ് മാത്യു. 2021ല്‍ പെരുമ്പാവൂർ കുറുപ്പുംപടി എന്ന സ്ഥലത്ത് വീടെടുത്ത് താമസിച്ച്‌ വരികയായിരുന്നു. പെരുമ്പാവൂരും കാലടി തോപ്പുംപടി കോതമംഗലം സ്റ്റേഷനുകളില്‍ ആറോളം മോഷണ കേസുകള്‍ ജനല്‍ തുളച്ച്‌ മോഷണം നടത്തിയിട്ടുള്ളതായി കണ്ടെത്തുകയും ഈ പരമ്പര മോഷണത്തില്‍ പെരുമ്പാവൂർ പോലീസ് പിടികൂടുകയും ചെയ്തിരുന്നു.


അവിടെ പ്രതി ബർമുഡ ഇട്ട് മോഷണം നടത്തുന്ന രീതിയാണ് നടത്തിയിരുന്നത് എന്ന് പോലീസ് പറയുന്നു അതുകൊണ്ടു തന്നെ ഇദ്ദേഹത്തെ ബർമുഡ കള്ളൻ എന്ന് അറിയപ്പെടുന്നത്. നാട്ടുകാരെ ഭീതിയിലാക്കിയിരുന്ന പെരുമ്പാവൂർ കേസില്‍ ശിക്ഷ അനുഭവിച്ച്‌ കഴിഞ്ഞ ഫെബ്രുവരി വിയ്യൂർ സെൻട്രല്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയതാണ് പ്രതി.


അതിനു ശേഷം ജൂണ്‍ മാസത്തില്‍ കൊണ്ടോട്ടി വേങ്ങര താമരശ്ശേരി കോട്ടക്കല്‍ തുടങ്ങിയ പോലീസ് പരിധിയില്‍ വിവിധ ഇടങ്ങളില്‍ പ്രതിമോഷണം നടത്തി എത്തും. കൊണ്ടോട്ടി സ്റ്റേഷൻ നടത്തിയ അന്വേഷണത്തിലാണ് പ്രതി തോമസ് മാത്യു ആണ് എന്ന് മനസ്സിലാക്കുന്നത്. ഇതിനെ തുടർന്ന് പോലീസ് ജാഗ്രത നിർദേശം നല്‍കിയിരുന്നു. ഈ ജാഗ്രത നിർദ്ദേശം നല്‍കിയതിന് അടിസ്ഥാനത്തില്‍ കോട്ടക്കല്‍ പോലീസിലെ ആന്റി സ്കൂള്‍ അംഗങ്ങള്‍ കോഴിക്കോട് നിന്ന് പിടികൂടിയിരുന്നു.


തുടർന്ന് ഇയാളെ കൊണ്ടോട്ടി പോലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. കോടങ്ങാട് വീട്ടില്‍ നിന്ന് മോഷ്ടിച്ചെടുത്ത രണ്ടര പവൻ സ്വർണം താമരശ്ശേരിയിലെ ഒരു ജ്വല്ലറിയില്‍ വിറ്റു എന്നാണ് പ്രതി പറയുന്നത്. ഇതിൻറെ അടിസ്ഥാനത്തില്‍ ഇന്ന് താമരശ്ശേരി ജ്വല്ലറി കൊണ്ടു പോയി സ്വർണം ബന്ധത്തില്‍ എടുക്കുമെന്ന് പോലീസ് അറിയിച്ചു. മലപ്പുറം ജില്ലയില്‍ ജൂണ്‍ മാസത്തില്‍ മോഷണം നടത്തിയ സമയങ്ങളില്‍ കൊച്ചി കളമശ്ശേരിയില്‍ ഫ്ലാറ്റ് എടുത്ത് താമസിച്ച്‌ വരികയായിരുന്നു പ്രതി.

Post a Comment

Thanks

أحدث أقدم
Moonniyur Vartha