ചെമ്മാട് : ചെമ്മാട് മഹല്ല് കമ്മിറ്റിക്ക് കീഴിലുള്ള ഖിദ്മത്തുൽ ഇസ്ലാം കേന്ദ്ര ബ്രാഞ്ച് മദ്രസകൾ സംയുക്തമായി മുഅല്ലിം ദിനം കേന്ദ്ര മദ്രസയിൽ വിപുലമായി ആചരിച്ചു.
ചെമ്മാട് മഹല്ല് പ്രസിഡണ്ട് ഡോ. കെ. ബഹാഉദ്ധീൻ മുഹമ്മദ് നദ് വി പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് യു. മുഹമ്മദ് ഷാഫി ഹാജി അധ്യക്ഷത വഹിച്ചു. മഹല്ല് ഖത്തീബ് പി. മുഹമ്മദ് ഇസ്ഹാഖ് ബാഖവി മുഖ്യപ്രഭാഷണം നടത്തി.
കുട്ട സിയാറത്തിനു ശേഷം തുടങ്ങിയ പരിപാടിയിൽ ഇരുപത് വർഷത്തിലധികമായി മഹല്ലിൽ സേവനം ചെയ്തുവരുന്ന കെ. കെ മരക്കാർ മൗലവി, സി. ഹംസ മൗലവി, സി. അബ്ദുസലാം ദാരിമി, എം. വി മൻസൂർ മൗലവി എന്നിവരെ ആദരിച്ചു. മഹല്ലിൽ ജോലി ചെയ്യുന്ന മുഅല്ലിമീങ്ങൾക്ക് എസ്.കെ.എസ്.ബി.വി കേന്ദ്ര കമ്മറ്റി സ്നേഹോപഹാരം നൽകി.
മഹല്ല് സെക്രട്ടറി യു. ഇബ്രാഹിം ഹാജി സ്വാഗതം പറഞ്ഞു. ശബിൻ ബദ്ർ വാഫി, മുഹമ്മദ് യൂനുസ് വാഫി, സി. അബ്ദുസ്സലാം ദാരിമി, എം. വി മൻസൂർ മൗലവി, സി. എം മുഹമ്മദ് ഹാജി, കെ. ടി അബൂബക്കർ എന്നിവർ സംസാരിച്ചു.
إرسال تعليق
Thanks