കാര്‍ഡ് ഒന്നിന് അഞ്ച് കിലോ അരി', ഓണത്തിന് ജനങ്ങളെ കൈവിടില്ല, 5676 കിലോലിറ്റര്‍ മണ്ണെണ്ണ അനുവദിച്ചു


ഓണക്കാലത്ത് കേരളം ആവശ്യപ്പെട്ട പ്രത്യേക അരി വിഹിതം നല്‍കാന്‍ കഴിയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇക്കാര്യം സംസ്ഥാനത്തെ കേന്ദ്രം അറിയിച്ചതായി 


ഭക്ഷ്യ മന്ത്രി ജി.ആര്‍ അനില്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. കാര്‍ഡ് ഒന്നിന് അഞ്ച് കിലോ അരി വീതം അനുവദിക്കണമെന്നാണ് കേരളം ആവശ്യപ്പെട്ടതെങ്കിലും ഇത് അനുവദിക്കാന്‍ കഴിയില്ലെന്നാണ് കേന്ദ്രം നിലപാടെടുത്തത്. പതിവില്‍ നിന്ന് വ്യത്യസ്തമായി വിഹിതം നല്‍കാനാകില്ലെന്നാണ് കേന്ദ്രം അറിയിച്ചതെങ്കിലും ഓണത്തിന് കേരളത്തിലെ ജനങ്ങളെ സംസ്ഥാന സര്‍ക്കാര്‍ കൈവിടില്ലെന്ന് മന്ത്രി പറഞ്ഞു

ഓണം വിപണിയില്‍ അരി വില പിടിച്ചുനിര്‍ത്താന്‍ ആവശ്യമായ നിലപാട് സര്‍ക്കാര്‍ തലത്തില്‍ കൈക്കൊള്ളുമെന്നും മന്ത്രി അറിയിച്ചു. കാര്‍ഡ് ഒന്നിന് 5 കിലോ അരി നല്‍കണമെന്നാണ് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. സാധാരണയില്‍ നിന്നും വ്യത്യസ്തമായി കേരളത്തെ സഹായിക്കാന്‍ കഴിയില്ലെന്നാണ് കേന്ദ്രം മറുപടി നല്‍കിയത്. നിര്‍ത്തിവെച്ച ഗോതമ്പും നല്‍കില്ല. മണ്ണെണ്ണ വിഹിതം രണ്ട് വര്‍ഷമായി ലഭിക്കുന്നില്ല. മണ്ണെണ്ണ കരാറുകാര്‍ പിന്മാറിയതിനാല്‍ വിതരണത്തിന് തടസ്സം നേരിട്ടു. ഒടുവില്‍ പ്രശ്‌നം കേരള സര്‍ക്കാര്‍ പരിഹരിച്ചു.വിട്ടു കിട്ടാനുള്ള മണ്ണെണ്ണ ഉടന്‍ വിട്ടു നല്‍കുമെന്ന് ഇന്ന് കേന്ദ്രം അറിയിച്ചു. മൂന്നുമാസത്തേക്ക് 5676 കിലോ ലിറ്റര്‍ മണ്ണെണ്ണയാണ് അനുവദിച്ചത്. അതെടുക്കാനുള്ള സമയം ജൂണ്‍ 30 വരെ ആയിരുന്നു. ഇത് സെപ്റ്റംബര്‍ 30 വരെ നീട്ടണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്രമന്ത്രി ആവശ്യം പരിഗണിക്കാമെന്ന് ഉറപ്പുനല്‍കിയതായും മന്ത്രി വിശദീകരിച്ചു.

Post a Comment

Thanks

أحدث أقدم
Moonniyur Vartha