എസ് എസ് എഫ് 32ാം മത് മലപ്പുറം വെസ്റ്റ് ജില്ലാ സാഹിത്യോത്സവ് ഉദ്ഘാടന സംഗമം ഇന്ന് (ശനി) പരപ്പനങ്ങാടിയിൽ


പരപ്പനങ്ങാടി: എസ്. എസ്. എഫ്. മുപ്പത്തിരണ്ടാമത് മലപ്പുറം വെസ്റ്റ് ജില്ലാ സാഹിത്യോത്സവ് ഉദ്ഘാടന സംഗമം നാളെ (ശനി)  പരപ്പനങ്ങാടിയിൽ നടക്കും. 

ജില്ലയിലെ 12 ഡിവിഷനുകളിലും 101 സെക്ടറുകളിലും 892 യൂണിറ്റുകളിലും 2000 ബ്ലോക്കുകളിലും10000 ഫാമിലികളിലും സാഹിത്യോത്സവ് പൂർത്തിയാക്കിയാണ് ജില്ലാ സാഹിത്യോത്സവ് നടക്കുന്നത്.  

രാവിലെ 11 മണിക്ക് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് റഈസുൽ ഉലമ ഇ സുലൈമാൻ മുസ്ലിയാർ സാഹിത്യോത്സവ് ഉദ്ഘാടനം നിർവ്വഹിക്കും. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവ് പ്രൊഫ. മുഹമ്മദ് സമാൻ അസറുദ കാശ്മീർ  മുഖ്യാതിഥിയായി സംസാരിക്കും.

  മലയാള ചെറുകഥാകൃത്തും നോവലിസ്റ്റുമായ കെ. പി .രാമനുണ്ണി, എസ് എസ് എഫ് ദേശീയ സെക്രട്ടറി റഊഫ് നൂരി ഉത്തർപ്രദേശ്, എസ് എസ് എഫ് കേരള പ്രസിഡന്റ്‌ സയ്യിദ് മുനീറുൽ അഹ്ദൽ കാസർഗോഡ്, എസ് എസ് എഫ് കേരള സെക്രട്ടറി മുഹമ്മദ് അനസ്, കേരള മുസ്‌ലിം ജമാഅത്ത് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി  ഊരകം അബ്ദുറഹ്മാൻ സഖാഫി, എസ് വൈ എസ് മലപ്പുറം വെസ്റ്റ് ജില്ലാ ജനറൽ സെക്രട്ടറി മുനീർ പാഴൂർ, എസ് ജെ എം മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി മുഹമ്മദലി മുസ്‌ലിയാർ പൂക്കോട്ടൂർ, എസ് എം എ മലപ്പുറം വെസ്റ്റ് ജില്ല ജനറൽ സെക്രട്ടറി മുഹമ്മദലി സഖാഫി കൊളപ്പുറം എസ് എസ് എഫ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം അബ്ദുറഹ്മാൻ എരോൾ, കേരള മുസ്‌ലിം ജമാഅത്ത് മലപ്പുറം ജില്ല വൈസ് പ്രസിഡണ്ട് സയ്യിദ് സ്വലാഹുദ്ദീൻ ബുഖാരി എന്നിവർ സംസാരിക്കും.കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ 

ഫിനാൻസ് സെക്രട്ടറി മുഹമ്മദ് ഹാജി മൂന്നിയൂർ, എസ് വൈ എസ് മലപ്പുറം വെസ്റ്റ് ജില്ല സെക്രട്ടറി ആലിക്കോയ അഹ്സനി, ഐ പി എഫ് ഡയറക്ടർ ജനറൽ ഡോ. നൂറുദ്ദീൻ റാസി, സാഹിത്യോത്സവ് സ്വാഗതസംഘം ചെയർമാൻ സയ്യിദ് ഹുസൈൻ ജമലുല്ലൈലി, കേരള മുസ്‌ലിം ജമാഅത്ത് പരപ്പനങ്ങാടി സോൺ പ്രസിഡണ്ട് സയ്യിദ് മുത്തുക്കോയ തങ്ങൾ, എസ് വൈ എസ് പരപ്പനങ്ങാടി സോൺ പ്രസിഡണ്ട് സയ്യിദ് മുഹ്സിൻ ജിഫ്രി ,നിയാസ് പുളിക്കലകത്ത്, പരപ്പനങ്ങാടി മുനിസിപ്പാലിറ്റി ചെയർമാൻ ഷാഹുൽ ഹമീദ് തുടങ്ങിയവർ സംബന്ധിക്കും. 


9 വിഭാഗങ്ങളിൽ നിന്ന് 13 വേദികളിലായി 183 മത്സരങ്ങളിൽ 12 ഡിവിഷനുകളിൽ നിന്ന് തെരഞ്ഞെടുത്ത പ്രതിഭകൾ മത്സരിക്കും.


റിപ്പോർട്ട്:

അഷ്റഫ് കളത്തിങ്ങൽ പാറ.

Post a Comment

Thanks

أحدث أقدم
Moonniyur Vartha