റാബിയയുടെ ചികിത്സക്ക് ചിലവായ 2,86,293 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും നൽകും

 


തിരൂരങ്ങാടി :അന്തരിച്ച സാക്ഷരത പ്രവർത്തകയും പത്മശ്രീ അവാർഡ് ജേതാവുമായ കെ.വി.റാബിയയുടെ  

ചികിത്സയ്ക്ക് ചെലവായ 2,86,293/- രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും അനുവദിക്കാൻ സർക്കാർ മന്ത്രിസഭായോഗത്തിൽ തീരുമാനിച്ചു. റാബിയയുടെ അനന്തരാവകാശികളായ മൂന്ന് സഹോദരിമാരിൽ ഒരാളായ ആരിഫയുടെ പേരിൽ തുക കൈമാറും.


കോട്ടക്കൽ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന വേളയിൽ പ്രിയപ്പെട്ട റാബിയയെ സന്ദർശിച്ചപ്പോൾ ചികിത്സാസഹായം ലഭ്യമാക്കുന്നത് സംബന്ധിച്ച് വാക്ക് നൽകിയിരുന്നു.

തളർന്ന ശരീരത്തിലുള്ള ആ ഒരിക്കലും തളരാത്ത മനസ്സുമായി  അറിവിലൂടെ, മനക്കരുത്തിലൂടെ സാക്ഷരതാ പ്രവർത്തനത്തിൽ പങ്കു ചേർന്ന് തൻ്റെ പ്രവർത്തനം കൊണ്ട് വിസ്മയം തീർത്ത റാബിയയുടെ പ്രവർത്തനങ്ങൾക്ക്  മരണമില്ല...!

Post a Comment

Thanks

أحدث أقدم
Moonniyur Vartha