കൊണ്ടോട്ടി : സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജ് നിർവഹിച്ച 16482 തീർഥാടകരിൽ 5069 പേർ മടങ്ങിയെത്തി. 24 വിമാനങ്ങളിലായാണ് ഇത്രയുംപേർ തിരിച്ചെത്തിയത്.
കരിപ്പൂരിൽ 12 വിമാനങ്ങളിലായി 2045 പേരും കൊച്ചിയിൽ ഒമ്പത് വിമാനങ്ങളിലായി 2533 പേരും കണ്ണൂരിൽ മൂന്ന് വിമാനങ്ങളിലായി 491 പേരുമാണ് തിരിച്ചെത്തിയത്. 12 പേർ സൗദിയിൽ മരിച്ചു. കരിപ്പൂരിൽ അവസാനവിമാനം ജൂലായ് എട്ടിനും കൊച്ചിയിൽ 10നുമാണ്. കേരളത്തിലേക്കുള്ള അവസാന മടക്കയാത്രാ വിമാനം ജൂലായ് 11-ന് കണ്ണൂരിലേക്കാണ്.
إرسال تعليق
Thanks