തിരൂരങ്ങാടി: താലൂക്ക് തല പട്ടയമേള ജൂലൈ 15 ന് തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ വെച്ച് വിപുലമായ രീതിയിൽ നടത്തുന്നതിന് പി. അബ്ദുൽ ഹമീദ് എംഎൽഎ യുടെ അധ്യക്ഷതയിൽ താലൂക്ക് ഓഫീസിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു.
രാവിലെ 10.30 ന് ആരംഭിക്കുന്ന പട്ടയമേള റവന്യൂ ഭവന നിർമ്മാണം വകുപ്പുമന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യും. എംഎൽഎ മാരായ ശ്രീ. പി കെ കുഞ്ഞാലിക്കുട്ടി, അബ്‌ദുൽ ഹമീദ്, കെ പി എ മജീദ് എന്നിവർ സംബന്ധിക്കും.
പി. അബ്ദുൽ ഹമീദ് എംഎൽഎ യുടെ അധ്യക്ഷതയിൽ ചേർന്ന താലൂക്ക് തല ഭൂപതിവു കമ്മിറ്റി അംഗീകരിച്ച 34 ലാൻഡ് അസൈൻമെൻറ് പട്ടയങ്ങളും, മുൻസിപ്പൽ പതിവു കമ്മിറ്റി അംഗീകരിച്ച 17 ലാൻഡ് അസൈൻമെൻറ് പട്ടയങ്ങളും, തിരൂരങ്ങാടി ലാൻഡ് ട്രിബ്യൂണൽ അനുവദിച്ച വള്ളിക്കുന്ന് നിയോജകമണ്ഡലത്തിലെ 81 പട്ടയങ്ങളും, തിരൂരങ്ങാടി നിയോജകമണ്ഡലത്തിലെ 44 പട്ടയങ്ങളും, വേങ്ങര നിയോജകമണ്ഡലത്തിലെ 51 പട്ടയങ്ങളും ഉൾപ്പെടെ 227 പട്ടയങ്ങൾ മേളയിൽ വിതരണം ചെയ്യും.
തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാജിത കെ ടി, പരപ്പനങ്ങാടി മുനിസിപ്പൽ ചെയർമാൻ പി പി ഷാഹുൽഹമീദ്, തിരൂരങ്ങാടി തഹസിൽദാർ സാദിഖ് പി ഓ, തിരൂരങ്ങാടി ലാൻഡ് ട്രൈബ്യൂണൽ തഹസിൽദാർ നമിത എസ്, എച്ച് എം ഓ സുധീഷ് കെ കെ, വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശൈലജ, നന്നമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് തസ്ലീന പി, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു.
إرسال تعليق
Thanks