അടയ്ക്കാ വില കുതിച്ചുയരുന്നു.. ഒരെണ്ണത്തിന് 13 രൂപയോളം.

 


കോഴിക്കോട്: കുതിച്ചുയർന്ന് അടയ്ക്കയുടെ വില. ഒരെണ്ണത്തിന് 13 രൂപയിലേറെയാണ് വില. നേരത്തെ ഒമ്പത് രൂപയായിരുന്നു വില. ചന്തയിൽ നാടൻ അടയ്ക്കയ്ക്ക കുറഞ്ഞതോടെയാണ് വില കുതിച്ചുയരുന്നത്.


കിലോയ്ക്ക് 260 രൂപയ്ക്കാണ് മൊത്തവിൽപ്പനക്കാർ അടയ്ക്ക വാങ്ങുന്നത്. എണ്ണിയാണ് വിൽക്കുന്നത്. മുറുക്കാൻ, ദക്ഷിണവെക്കാൻ എന്നിവയ്ക്കാണ് കേരളത്തിൽ പഴുത്ത അടയ്ക്ക കൂടുതലും ഉപയോഗിക്കുന്നത്.വടക്കേഇന്ത്യൻ സംസ്ഥാനങ്ങളിലേക്ക് പാൻമസാലയ്ക്കുവേണ്ടിയാണ് ഇത് കൂടുതലും കയറ്റി അയയ്ക്കുന്നത്. ആയുർവേദത്തിലും ഔഷധങ്ങളുണ്ടാക്കാൻ അടയ്ക്ക ഉപയോഗിക്കുന്നുണ്ട്.

കാലാവസ്ഥാവ്യതിയാനം കാരണം, അടയ്ക്ക മൂക്കുന്നതിനും, പഴുക്കുന്നതിനും കാലതാമസം വരുന്നു. ഇതും വില വർധനക്കു കാരണമായിട്ടുണ്ട്.

Post a Comment

Thanks

أحدث أقدم
Moonniyur Vartha