വെളിമുക്കിൽ ഓട്ടോ മറിഞ്ഞു പരിക്കേറ്റ ഡ്രൈവർ മരിച്ചു


തിരൂരങ്ങാടി: ഓട്ടോ മറിഞ്ഞു പരിക്കേറ്റ ഡ്രൈവർ മരിച്ചു. മുന്നിയൂർ കുന്നത്ത് പറമ്പ് സ്വദേശി മാവും കുന്നത്ത് മുഹമ്മദിന്റെ മകൻ കുഞ്ഞാലി (64) ആണ് മരിച്ചത്.


കഴിഞ്ഞ 10ന് രാവിലെ 8 ന് വെളിമുക്ക് സർവീസ് റോഡിൽ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. പരിക്കേറ്റു കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആയിരുന്നു. ഇന്നലെ മരിച്ചു.


ഭാര്യ സഫിയ.

മക്കൾ: മുഹമ്മദലി, റഫീഖ്, ഷാഹിന

മരുമക്കൾ: ആരിഫ് കോഴിക്കോട്, ലൈല ചെട്ടിപ്പടി, ജസീല.

Post a Comment

Thanks

Previous Post Next Post